കാസ്റ്റിങ് സംവിധായിക പ്രവീണ അന്തരിച്ചു 

രക്താർബുദത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു
കാസ്റ്റിങ് സംവിധായിക പ്രവീണ അന്തരിച്ചു 
Updated on
1 min read

ബെംഗളൂരു: പ്രശസ്ത കാസ്റ്റിങ് സംവിധായികയും എഴുത്തുകാരിയുമായ പ്രവീണ മാലിഷെട്ടി (30) അന്തരിച്ചു. രക്താർബുദത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. 

ഒട്ടനവധി സിനിമകളുടെ ഭാ​ഗമായും നിരവധി പരസ്യചിത്രങ്ങൾക്ക് വേണ്ടിയും പ്രവീണ പ്രവർത്തിച്ചിട്ടുണ്ട്. 2013മുതല്‍ പരസ്യരംഗത്ത് സജീവമായ പ്രവീണ എഷ്യൻ പെയിന്റ്‌സ്, ഒഎല്‍എക്‌സ്, ജിആര്‍ടി ജ്വല്ലേഴ്‌സ് തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 

ഗായിക ചിന്‍മയി ശ്രീപദയുടെ അടുത്ത സുഹൃത്താണ് പ്രവീണ. സുഹൃത്തിന് ആദരാഞ്‌ലികള്‍ അർപ്പിച്ച് ചിന്‍മയി ട്വീറ്റ് ചെയ്തു. രക്താർബുദത്തോട് ദീർഘനാൾ പോരാടിയ എന്റെ പ്രിയ സഹോദരിയെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. എന്റെ സ്നേഹവലയത്തിലെ പ്രകാശമായിരുന്നു അവർ, ചിന്മയി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com