'കാർമേഘങ്ങൾ ഒഴിഞ്ഞു പോയി', വെയിൽ ചിത്രീകരണം തീർന്നു

ഷെയ്ൻ നിഗത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ വാർത്ത ജോബി പുറത്തുവിട്ടത്
'കാർമേഘങ്ങൾ ഒഴിഞ്ഞു പോയി', വെയിൽ ചിത്രീകരണം തീർന്നു
Updated on
1 min read

ടൻ ഷെയ്ൻ നി​ഗം നായകനായെത്തുന്ന വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിവാദ​ങ്ങൾ‌ക്കും  പ്രതിസന്ധികൾക്കും ഒടുവിൽ  ചിത്രം പൂർണമായും ചിത്രീകരണം പൂർത്തിയാക്കിയതായി നിർമാതാവ് ജോബി ജോർജ്ജ് അറിയിച്ചു. ഷെയ്ൻ നിഗത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ വാർത്ത പുറത്തുവിട്ടത്.

"ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഇ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ", എന്നാണ് ചിത്രത്തോടൊപ്പം ജോബി കുറിച്ചിരിക്കുന്നത്.

​ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി നിർമിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നതാണ് ശരത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന കഥാപാത്രമായെത്തുന്നുന്നുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദങ്ങൾക്കൊടുവിലാണ് ചിത്രം പൂർത്തിയായിരിക്കുന്നത്. നിർമ്മാതാക്കളുമായുണ്ടായ വാക്ക് തർക്കങ്ങൾ ഷെയ്‌നിനെതിരെ വിലക്ക് വന്നേക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു. തുടർന്ന് സംഘടനകൾക്ക് അകത്തും പുറത്തും നടന്ന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിലേക്ക് എത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com