കിടിലൻ ലുക്കിൽ ടൊവിനോ; കാത്തിരിക്കാം എടക്കാട് ബറ്റാലിയന്‍ 06 

നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്ര‌ത്തിൽ നായികയാകുന്നത് സംയുക്താ മേനോന്‍ ആണ്
കിടിലൻ ലുക്കിൽ ടൊവിനോ; കാത്തിരിക്കാം എടക്കാട് ബറ്റാലിയന്‍ 06 
Updated on
1 min read

ടൊവിനോ തോമസ് പട്ടാളക്കാരനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  കൈ പിന്നിൽ കെട്ടി ഒരു മോട്ടോര്‍ബൈക്കിനരികില്‍ താരം നില്‍ക്കുന്നതാണ് പോസ്റ്ററിൽ. നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

പ്രധാനമായും ലഡാക്കിൽ ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷന്‍ വാർത്തകൾ ഏറെ ശ്രദ്ധനേടിയിരുന്നു.  ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റ വാർത്ത ഏറെ ആശങ്കയോടെയാണ് ആരാധകർ അറിഞ്ഞത്. പിന്നീട് തനിക്ക് സാരമായ കുവപ്പമില്ലെന്ന് അറിയിച്ച് ടൊവിനോ തന്നെ രംഗത്തെത്തുകയായിരുന്നു. 

നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്ര‌ത്തിൽ നായികയാകുന്നത് സംയുക്താ മേനോന്‍ ആണ്. പി ബാലചന്ദ്രന്റേതാണ് തിരകഥ. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com