കിസിംഗ് സീനുകൾ ഒഴിവാക്കും, നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നത് മുസ്തഫയ്ക്ക് താത്പര്യമില്ല; പ്രിയാമണി

ഓൺ സ്‌ക്രീൻ കിസിംഗ് സീനുകൾ ഒഴിവാക്കുമെന്നും നടി
കിസിംഗ് സീനുകൾ ഒഴിവാക്കും, നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നത് മുസ്തഫയ്ക്ക് താത്പര്യമില്ല; പ്രിയാമണി
Updated on
1 min read

വിവാഹത്തിന് ശേഷവും അഭിനയം തുടരുന്ന നടിമാരിൽ ഒരാളാണ് പ്രിയാമണി. തന്റെ കരിയറിന് ഭർത്താവും കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ടെന്ന് പറയുകയാണ് നടി. അതേസമയം ഓൺ സ്‌ക്രീൻ കിസിംഗ് സീനുകൾ ഒഴിവാക്കുമെന്നും നടി പറഞ്ഞു.

"സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫയ്ക്കറിയാം. വിവാഹശേഷം നീ അഭിനയിക്കണം ദയവ് ചെയ്ത് വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ ആവശ്യപ്പെട്ടത്. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു", പ്രിയാമണി പറഞ്ഞു. പക്ഷെ നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ലെന്നും ഓൺ സ്‌ക്രീൻ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കുമെന്നും നടി വെളിപ്പെടുത്തി.

"പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവർ പറയുന്നത്. എന്റെ ഭർത്താവ് അങ്ങനെയല്ല. നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകൾ ഇഷ്ടപ്പെടാൻ വഴിയില്ലല്ലോ", പ്രിയാമണി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com