കിസ്മത്തിന്റെ സംവിധായകന് നായികയെ വേണം

മേക്കപ്പും എഡിറ്റിങും ഇല്ലാത്ത ഫോട്ടോ സഹിതമാണ് ബയോഡേറ്റ അയയ്‌ക്കേണ്ടത് എന്നതൊരു പ്രത്യേകതയാണ്. 
കിസ്മത്തിന്റെ സംവിധായകന് നായികയെ വേണം
Updated on: 
1 min read

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു.  16-20 വയസ് വരെ പ്രായമുള്ളവരെയാണ് നായികമാരായി ആവശ്യം. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നായികയെ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററില്‍ ബയോഡേറ്റ അയക്കേണ്ട മെയില്‍ അഡ്രസും വ്യക്തമാക്കിയിട്ടുണ്ട്. മേക്കപ്പും എഡിറ്റിങും ഇല്ലാത്ത ഫോട്ടോ സഹിതമാണ് ബയോഡേറ്റ അയയ്‌ക്കേണ്ടത് എന്നതൊരു പ്രത്യേകതയാണ്. 

സാഗര്‍ സിനിമാസിന്റെ ബാനറില്‍ സാഗര്‍ ഷരീഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പിഎസ് റഫീഖാണ്. കിസ്മത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതിഭ തെളിയിച്ച സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ കിസ്മത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും ഷാനവാസിനെ തേടിയെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com