

വിശാലിനെതിരെ അതിരൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെ നടി ശ്രീ റെഡ്ഡി സഹപ്രവര്‍ത്തകരായ നായികമാര്‍ക്ക് നേരെയയും. സമൂഹമാധ്യമങ്ങളില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തി മുന്‍പെ കുപ്രസിദ്ധി നേടിയതാണ് ശ്രീറെഡ്ഡി.
കീര്‍ത്തി സുരേഷാണ് ഇത്തവണ ശ്രീറെഡ്ഡിയുടെ വാക്ശരങ്ങള്‍ക്കിരയായത്. അതിന് എരിവുകൂട്ടാനായി സായ് പല്ലവിയുടെ പേരും ശ്രീറെഡ്ഡി തന്റെ കഥകളിലേക്ക് വലിച്ചിട്ടു. ഒരേ വിമാനത്തില്‍ യാത്രചെയ്യുകയായിരുന്ന കീര്‍ത്തി സുരേഷിനെ താന്‍പോലും മനസിലാക്കിയില്ലെന്നും തന്റെ ഒപ്പം സെല്‍ഫിയെടുത്ത് മടങ്ങിയവര്‍ക്കും കീര്‍ത്തിയെ മനസ്സിലായില്ലെന്നാണ് നടിയുടെ പോസ്റ്റ്.
ഞങ്ങള്‍ ഒരേ വിമാനത്തിലായിരുന്നു. എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെല്‍ഫിയെടുത്ത് മടങ്ങി. പക്ഷെ ഞാനടക്കം കീര്‍ത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിന് ശേഷം ഒരു രോഗിയെപ്പോലെയായിരിക്കുന്ന കീര്‍ത്തി. സത്യത്തില്‍ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്. സംവിധായകന്‍ പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീര്‍ത്തിയുടെ കഴിവല്ല. അതേസമയം സായ് പല്ലവി സൂപ്പറാണ് -എന്നായിരുന്നു ശ്രീറെഡ്ഡിയുടെ പോസ്റ്റ്.
ഇതിന് പിന്നാലെ സൈബര്‍ ഇടത്തില്‍ കീര്‍ത്തി ആരാധകര്‍ ശ്രീയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരു ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ് കീര്‍ത്തി ശരീരഭാരം കുറച്ചത്. കഴിഞ്ഞ ദിവസം വിശാലിനെതിരെ പീഡനാരോപണപരാതിയുമായാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. വിശാല്‍ താനടക്കം നിരവധിപേരെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് അമ്മയുടെ പേരിലും തന്റെ കരിയറിന്റെ പേരിലും ആണയിടുന്നെന്നായിരുന്നു പോസ്റ്റ്. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates