കീര്‍ത്തി സുരേഷിന്റെ മേക്കപ്പില്‍ ബുദ്ധിമുട്ടി അണിയറപ്രവര്‍ത്തകര്‍; താരം മേക്കപ്പിനായി ചെലവഴിക്കുന്നത് മണിക്കൂറുകള്‍

കീര്‍ത്തി സുരേഷിന്റെ മേക്കപ്പില്‍ ബുദ്ധിമുട്ടി അണിയറപ്രവര്‍ത്തകര്‍; താരം മേക്കപ്പിനായി ചെലവഴിക്കുന്നത് മണിക്കൂറുകള്‍

വളരെ നേരത്തെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയാലും 11 മണി കഴിയാതെ കാര്‍ത്തി മേക്കപ്പ് കഴിഞ്ഞ് ഇറങ്ങില്ല
Published on

തെന്നിന്ത്യയിലെ തിരക്കുപിടിച്ച താരമാണ് കീര്‍ത്തി സുരേഷ്. പൊതുവേ താരത്തേക്കുറിച്ച് നല്ല അഭിപ്രായമാണ് സിനിമാമേഖലയിലുള്ളത്. എന്നാല്‍ കീര്‍ത്തിയുടെ മേക്കപ്പ് അണിയറ പ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. മേക്കപ്പ് ചെയ്യാന്‍ താരം മണിക്കൂറുകളോളം ചെലവഴിക്കുന്നതായി സംവിധായകരും നിര്‍മാതാക്കളും ആരോപിച്ചതായി സിനിമ മാധ്യമമായ ചിത്രമാല റിപ്പോര്‍ട്ടു ചെയ്തു. 

വളരെ നേരത്തെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയാലും 11 മണി കഴിയാതെ കാര്‍ത്തി മേക്കപ്പ് കഴിഞ്ഞ് ഇറങ്ങില്ല. ഒന്‍പത് മണിക്ക് മുന്‍പായി കീര്‍ത്തി സൈറ്റിലെത്തും. എന്നാലും മണിക്കൂറുകള്‍ മേക്കപ്പിനായി ചെലവഴിക്കാതെ താരം കാരവനില്‍ നിന്ന് ഇറങ്ങില്ല. എന്തെങ്കിലും പ്രത്യേക ഗെറ്റപ്പിന് വേണ്ടിയൊന്നുമല്ല ഇത്രയും സമയം ചെലവാക്കുന്നത് എന്നതാണ് താരത്തിനെതിരേ വിമര്‍ശനം ശക്തമാകാന്‍ കാരണമായത്. സാധാരണ മേക്കപ്പിനായാണ് ഇത്രയും സമയമെടുക്കുന്നത്. ഇതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും ഇത് മാറ്റാന്‍ താരം തയാറായിട്ടില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com