കീർത്തി സുരേഷിന് പകരം പ്രിയാമണി, മൈദാനിൽ അജയ് ദേവ്ഗണിന്റെ നായികയാര്? 

റഹീമായി അജയ് ദേവ്ഗണ്‍ എത്തുമ്പോൾ സയ്യിദ് അബ്ദുള്‍ റഹിമിന്റെ ഭാര്യയായിട്ടാണ് നായികാ കഥാപാത്രം
കീർത്തി സുരേഷിന് പകരം പ്രിയാമണി, മൈദാനിൽ അജയ് ദേവ്ഗണിന്റെ നായികയാര്? 
Updated on: 
1 min read

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന പുതിയ ചിത്രം മൈദാനിൽ നിന്ന് കീർത്തി സുരേഷ് പിന്മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമയിൽ അവതരിപ്പിക്കേണ്ട കഥാപാത്രത്തേക്കാൾ വളരെ പ്രായം കുറവാണ് കീർത്തിക്കെന്നതാണ് ഈ പിന്മാറ്റത്തിന് പിന്നിലെ കാരണം. മഹാനടി എന്ന ചിത്രത്തിൽ സാവിത്രിയായി വേഷമിട്ടത് കണക്കാക്കുമ്പോൾ ഈ സിനിമയോടെ കീർത്തി ടൈപ്കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ചിന്ത നിർമാതാവ് ബോണി കപൂറിനേയും ഈ തീരുമാനത്തോട് യോജിപ്പിച്ചു. 

ഇപ്പോഴിതാ മൈദാനിൽ കീർത്തിക്ക് പകരം പ്രിയാമണിയാണ് നായികയാകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫുട്ബോള്‍ പരിശീലകന്‍ സയ്യിദ് അബ്ദുള്‍ റഹീമിനെക്കുറിച്ചാണ് സിനിമ. റഹീമായി അജയ് ദേവ്ഗണ്‍ എത്തുമ്പോൾ സയ്യിദ് അബ്ദുള്‍ റഹിമിന്റെ ഭാര്യയായിട്ടാണ് നായികാ കഥാപാത്രം. 

1952-1962 കാലഘട്ടത്തിലെ ഫുട്ബോള്‍ ചരിത്രം പറയുന്ന ചിത്രം അമിത് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ഇന്തോനേഷ്യയുടെ ജക്കാര്‍ത്ത, ഇറ്റലിയുടെ റോം, മെല്‍ബണ്‍ എന്നീ  നഗരങ്ങളിലാണ് മൈദാന്റെ ചിത്രീകരണം നടക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER