കീർത്തിയുടെ 'പെൻഗ്വിൻ' ജൂൺ 19-ന് റിലീസ് ചെയ്യും; ചിത്രം ആമസോൺ പ്രൈമിൽ 

കീർത്തിയുടെ 'പെൻഗ്വിൻ' ജൂൺ 19-ന് റിലീസ് ചെയ്യും; ചിത്രം ആമസോൺ പ്രൈമിൽ 

ചിത്രത്തിന്റെ പോസ്റ്റർ ആമസോൺപ്രൈം വിഡിയോ അവതരിപ്പിച്ചു
Published on

കീർത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കൽ ത്രില്ലർ പെൻഗ്വി‌ൻ ഈ മാസം 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്റർ ആമസോൺപ്രൈം വിഡിയോ അവതരിപ്പിച്ചു. 

കാർത്തിക് ഈശ്വർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസും പാഷൻ  സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

നാളെ ചിത്രത്തിന്റെ ടീസറും അവതരിപ്പിക്കും. ജൂൺ 19ന് ആമസോൺ പ്രൈം വിഡിയോയിൽ മാത്രമായാണ് ചിത്രം റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ്  ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com