കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിച്ച ഹോളിവുഡ് നടന്‍ മരിച്ച നിലയില്

കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹോളിവുഡ് നടന്‍ മാര്‍ക്ക് സാലിങിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിച്ച ഹോളിവുഡ് നടന്‍ മരിച്ച നിലയില്
Updated on
1 min read

കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹോളിവുഡ് നടന്‍ മാര്‍ക്ക് സാലിങിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗ്ലീ എന്ന ടെലിവിഷന്‍ സീരീസിലെ നോവ പക്കര്‍മാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മാര്‍ക്ക് സാലിങ് പ്രശസ്തനായത്. 35വയസായിരുന്നു മാര്‍ക്ക് സാലിങിന്. 

സാലിങ്ങിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കുട്ടികളെ ഉപയോഗിച്ചുള്ള 50,000ത്തിലധികം അശ്ലീലചിത്രങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മാര്‍ച്ച് 7നായിരുന്നു സാലിങ്ങിന്റെ കേസില്‍ വിധി പറയേണ്ടിയിരുന്നത്. നാല് മുതല്‍ ഏഴ് വര്‍ഷം വരെ ഇയാളെ തടവിലടയ്ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനിരിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകര്‍. 

ലോസ് ആഞ്ചലസിനടുത്ത് തുജുന്‍കാ എന്ന സ്ഥലത്തെ തടാകത്തിനടുത്താണ് സാലിങ്ങിനെ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണം അത്മഹത്യയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com