

പാചകപരീക്ഷണവും വർക്കൗട്ടുമൊക്കെയാണ് ലോക്ക്ഡൗൺ കാലത്തെ പ്രധാന കലാപരിപാടികളെങ്കിൽ അക്കൂട്ടത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒന്നാണ് ലുഡോ കളി. ഓൺലൈനായി എവിടെയിരിക്കുന്നവർക്കും ഒന്നിച്ചുകളിക്കാൻ പറ്റുന്ന ഈ മൊബൈൽ ഗെയിം ഏറെ ഹിറ്റാണ്. ബോളിവുഡ് നടി അനുഷ്ക ശർമ്മയും ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കൊഹ്ലിയും ലുഡോ കളിയിൽ ഹരം കണ്ടെത്തുകയാണ്.
അച്ഛനും അമ്മയും വിരാടും അടങ്ങുന്ന സംഘം തന്നെയാണ് അനുഷ്കയ്ക്കൊപ്പം ലുഡോ കളിക്കാനുള്ളത്. പക്ഷെ കളിയിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും അനുഷ്കയ്ക്ക് തന്നെ. വിരാട് ജയം ഉറപ്പിച്ച് മുന്നേറുകയാണ്. അച്ഛനും അമ്മയുമാകട്ടെ ഏറെ പുരോഗമിച്ചു. എന്നാൽ അനുഷ്കയുടെ കരുക്കളെല്ലാം വീട്ടിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. പരാജയം ഉറപ്പിച്ചെങ്കിലും രസകരമായ ന്യായീകരണവുമായാണ് താരം എത്തിയിരിക്കുന്നത്. താൻ തോറ്റിട്ടില്ലെന്നാണ് അനുഷ്കയുടെ വാദം.
'ഞാന്‍ തോറ്റതല്ല. ഞാന്‍ വീട്ടിലിരുന്ന് സമൂഹ അകലം പാലിക്കുകയാണ്' , എന്നാണ് സ്ക്രീൻഷോട്ട് പങ്കുവച്ചുള്ള അനുഷ്കയുടെ വാദം.
കുടുംബവുമൊത്ത് മോണോപോളി കളിക്കുന്നതിന്റെ ഫോട്ടോയും കഴിഞ്ഞ ദിവസം അനുഷ്‌ക പങ്കുവെച്ചിരുന്നു. കുടുംബത്തിനൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താം എന്ന് കുറിച്ചാണ് അന്ന് അനുഷ്‌ക ചിത്രം പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates