തെരഞ്ഞെടുപ്പിലെ പ്രധാന അങ്കത്തട്ട് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായിരുന്നു.ന്യൂസ്ഫീഡുകള്‍ നിറയെ ആരോപണവും പ്രത്യാരോപണവും വെല്ലുവിളിയും പ്രവചനങ്ങളും നിറഞ്ഞു. സംവിധായകന്‍ അലി അക്ബര്‍ ബിജെപിക്ക് ശക്തമായ പിന്തുണയാണ് നല്‍കിയിരുന്നത്. അങ്കം മുറുകിയതോടെ അലി അക്ബര്‍ ഒരു വെല്ലുവിളിയും നടത്തി.
ബിജെപി ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തല മൊട്ടയടിച്ച് പഴനിക്ക് പോകുമെന്ന്. കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടതിന് പിന്നാലെ തല മൊട്ടയടിച്ച് തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് അലി അക്ബര്‍. തിരുവനന്തപുരത്തുകാര്‍ കുമ്മനത്തെ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്നു എന്ന് പറഞ്ഞാണ് മുട്ടയടിച്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഘി ഡാ എന്ന കുറിപ്പില്‍ മീശ പിരിച്ച് ചിരിച്ചു നില്‍ക്കുന്ന മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ബിജെപി അനുകൂലികളില്‍ നിന്ന് വലിയ പിന്തുണയാണ് അലി അക്ബറിന് ലഭിക്കുന്നത്. നേതൃസ്ഥാനത്തേക്ക് താങ്കളെപ്പോലുള്ളവര്‍ വരണമെന്ന ചിലരുടെ ആവശ്യം. തലമൊട്ടയടിച്ചു ഇനി എന്നാണ് പഴനിക്ക് പോകുന്നതെന്നും ഒരു വിഭാഗം ചോദിക്കുന്നുണ്ട്.
അലി അക്ബറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു...
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates