കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ്

1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ്
Updated on
1 min read

ജയ്പൂര്‍: വിവാദമായ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് രാജസ്ഥാന്‍ ഹൈക്കോടതി. കേസിലെ കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത് സിങ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 

കേസില്‍ വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും. സല്‍മാന്‍ ഖാന്‍ പ്രധാനപ്രതിയായ കേസില്‍ മറ്റ് താരങ്ങള്‍ കൂട്ടുപ്രതികളാണ്.

1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. ജോഡ്പൂറിലെ ഗ്രാമവാസികളാണ് സല്‍മാന്‍ ഖാനും മറ്റു താരങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയത്. വന്യജീവി സംരക്ഷണ വകുപ്പിലെ സെക്ഷന്‍ 51 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com