കൈകോര്‍ത്ത് നയന്‍താരയും തമന്നയും; സെയ്‌റാ നരസിംഹ റെഡ്ഡിയിലെ ഗാനം പുറത്ത്

സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരജ്ഞീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്
കൈകോര്‍ത്ത് നയന്‍താരയും തമന്നയും; സെയ്‌റാ നരസിംഹ റെഡ്ഡിയിലെ ഗാനം പുറത്ത്
Updated on
1 min read

മ്പന്‍ താരനിര അണിനിരയ്ക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സെയ്‌റാ നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ ഗാനത്തിന്റെ വിഡിയോ പുറത്ത്. സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരജ്ഞീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, നയന്‍താര, തമന്ന, കിച്ച സുദീപ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

ചിരഞ്ജീവിയുടെ കഥാപാത്രം നരസിംഹ റെഡ്ഡിയെ പ്രകീര്‍ത്തിക്കുന്ന ഗാനത്തില്‍ നയന്‍താരയും തമന്നയുമാണ് അഭിനയിക്കുന്നത്. കര്‍ക്കിയാണ്‌വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ്. സുധിനി ചൗഹാന്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തിലാണ് ബിഗ് ബി എത്തുന്നത്. ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ വൈറലായിരുന്നു. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com