കൊലപാതകവും ബലാത്സംഗവും അവിഹിതവും അവര്‍ ആസ്വദിക്കും, ഉമ്മവയ്ക്കാന്‍ പറ്റില്ല; തുറന്നടിച്ച്‌ ടൊവിനോ  

ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോ
കൊലപാതകവും ബലാത്സംഗവും അവിഹിതവും അവര്‍ ആസ്വദിക്കും, ഉമ്മവയ്ക്കാന്‍ പറ്റില്ല; തുറന്നടിച്ച്‌ ടൊവിനോ  
Updated on
1 min read

തീയറ്ററുകളില്‍ വലിയ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ ടൊവിനോ ചിത്രങ്ങളാണ് മായാനദിയും തീവണ്ടിയും. ഇരു ചിത്രങ്ങളിലെയും ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതായി മാറി. ഇതിനെല്ലാം പുറമേ സമാനമായ മറ്റൊരു പ്രത്യേകതയും ഈ രണ്ട് ചിത്രങ്ങള്‍ക്കുണ്ട്. നായകനും നായികയും തമ്മിലുള്ള ലിപ്‌ലോക് രംഗങ്ങള്‍ തന്നെ. 

സിനിമയുടെ വിജയത്തിനപ്പുറവും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും ഇതു തന്നെയാണ്. ഈ രംഗങ്ങള്‍ മാത്രം പ്രചരിപ്പിച്ചുകൊണ്ട് വിമര്‍ശനം ഉന്നയിച്ചവരും കുറവല്ല. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം. 

വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള്‍ ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു. ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്‌ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു. 

ഒരു സിനമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണമെന്നും ഉള്ളടക്കമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതെന്നും ടൊവിനോ പറഞ്ഞു. മായാനദിയിലും തീവണ്ടിയിലും ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ഇതുമാത്രമല്ല ആ ചിത്രങ്ങള്‍ വിജയിക്കാന്‍ കാരണമെന്ന് എല്ലാവരും മനസിലാക്കണമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com