കൊളമാവ് കോകിലയില്‍ നയന്‍താരക്ക് നായകനായെത്തുന്നത് അനിരുദ്ധ്

നവാഗതനായ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടെങ്കിലും നായകനാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല
കൊളമാവ് കോകിലയില്‍ നയന്‍താരക്ക് നായകനായെത്തുന്നത് അനിരുദ്ധ്
Updated on
1 min read

ഭിനയപ്രാധാന്യമുള്ള, സ്ത്രീകേന്ദ്രീകൃതമായ വേഷങ്ങളാണ് നയന്‍താര ഇപ്പോള്‍ ചെയ്യാറുള്ളു. അതുകൊണ്ടൊക്കെ തന്നെയാണ് താരത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതും. ശക്തമായ കഥയും കഥാപാത്രവുമാണ് താരം മുന്‍ഗണന നല്‍കുന്ന ഘടകങ്ങള്‍. ഇപ്പോള്‍ അത്തരത്തില്‍ ഒരു ശക്തമായ കഥാപാത്രവുമായി 'കൊളമാവ് കോകില' എന്ന ചിത്രത്തിലൂടെ ആരാധകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണ് താരം.

നവാഗതനായ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടെങ്കിലും നായകനാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദ്രനാണ് പുതിയ ചിത്രത്തില്‍ നയന്‍സിന്റെ നായകന്‍. നായികാപ്രാധാന്യമുള്ള ഈ സിനിമയില്‍ പത്തുമിനിറ്റ് മാത്രമാണ് അനിരുദ്ധിന്റെ കഥാപാത്രത്തിനുള്ളത്.

നയന്‍താരയുടെ ഭര്‍ത്താവായാണ് അനിരുദ്ധ് എത്തുക. ചിത്രത്തിന്റെ സംഗീത സംവിധാനവും അനിരുദ്ധിന്റേതാണ്. ഉറ്റസുഹൃത്തായ നെല്‍സണിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ മിനിറ്റുകള്‍ മാത്രമുള്ള രംഗം ചെയ്യാമെന്ന് താരം സമ്മതിച്ചത്.

നേരത്തേയും അനിരുദ്ധിന് നയകവേഷത്തില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിരുന്നു. നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലചിത്രപുരസ്‌കാരം നേടിക്കൊടുത്ത നാനും റൗഡി താന്‍ എന്ന ചിത്രമുള്‍പ്പടെ പല സിനിമകളും അനിരുദ്ധ് താല്‍പര്യക്കുറവ് കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ ഒരു അഭിമുഖത്തിനിടക്ക് നായകനായി അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അനിരുദ്ധ് പറഞ്ഞത്, നയന്‍താരയോ ശ്രുതി ഹസനോ നായികയാണെങ്കില്‍ താന്‍ നായകനായി അഭിനയിക്കാം എന്നായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com