'കോംപ്രമൈസ് ചെയ്യുമോ എന്ന് ചോദിച്ച് സന്ദേശങ്ങള്‍ ലഭിച്ചു'; തുറന്നു പറഞ്ഞ് നടി ഗായത്രി

സിനിമയില്‍ അവസരം കിട്ടാന്‍ കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവ നടി ഗായത്രി സുരേഷ്‌
'കോംപ്രമൈസ് ചെയ്യുമോ എന്ന് ചോദിച്ച് സന്ദേശങ്ങള്‍ ലഭിച്ചു'; തുറന്നു പറഞ്ഞ് നടി ഗായത്രി
Updated on
1 min read

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഒരുപാട് നടിമാര്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയില്‍ അവസരം കിട്ടാന്‍ കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവ നടി ഗായത്രി സുരേഷ്‌. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കോപ്രമൈസ് ചെയ്യുമോ എന്ന ചോദിച്ച് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് താന്‍ മറുപടി നല്‍കിയിട്ടില്ല എന്നാണ് ഗായത്രി പറയുന്നത്. 

'കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല' ഗായത്രി പറഞ്ഞു.

ചില്‍ഡ്രന്‍സ് പാര്‍ക് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ചിത്രത്തിലെ നായകന്‍ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്നാണ് ധ്രുവന്‍ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നും അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com