സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ബിപിന്‍ ചന്ദ്രന് പുരസ്‌കാരം
സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ബിപിന്‍ ചന്ദ്രന്റെ ലേഖനത്തിന് ഇത്തവത്തെ മികച്ച സിനിമാ ലേഖനത്തിനുള്ള പുരസ്‌കാരം. 2019 ഒക്ടോബര്‍ 21 ലക്കത്തില്‍ പ്രസിദ്ധീകരിച്ച കോമാളി മേല്‍ക്കൈ നേടുന്ന കാലം എന്ന ലേഖനത്തിനാണ് പുരസ്‌കാരം. മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച മാടമ്പള്ളിയിലെ മനോരോഗി എന്ന ലേഖനവും ബിപിന്‍ ചന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കി.
അധികാരം, കോമാളിത്തം, ചിരി, ഭ്രാന്ത് എന്നീ താക്കോല്‍ വാക്കുകള്‍കൊണ്ട് തുറക്കാവുന്ന അനേകം വാതായനങ്ങളുള്ള 'ജോക്കറി'നെക്കുറിച്ചുള്ള പഠനമാണ് ലേഖനം. മര്‍ദ്ദകശക്തികള്‍ എടുത്തണിയുന്ന കോമാളി മുഖംമൂടികളെ വേര്‍തിരിച്ചറിയാന്‍ ഈ ചിത്രത്തിന്റെ അപഗ്രഥനം സഹായകമാകുമെന്ന് ലേഖനം പറയുന്നു. ചരിത്രം മതിഭ്രമത്തിനും സ്മൃതിനാശത്തിനുമൊക്കെ വളമായി വര്‍ത്തിക്കുന്നതെങ്ങനെയെന്ന ഗൗരവമുള്ള ചിന്തകളിലേയ്ക്കത് തിരിനീട്ടിവയ്ക്കുന്നു.
ലേഖനം വായിക്കാം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സമ്പൂര്‍ണ പട്ടിക
മികച്ച ചിത്രം- വാസന്തി സംവിധാനം- ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍
മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര-സംവിധാനം മനോജ് കാന
മികച്ച നടന്‍- സുരാജ് വെഞ്ഞാറമൂട്- ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി
മികച്ച നടി-കനി കുസൃതി- ബിരിയാണി
സ്വഭാവ നടന്‍-ഫഹദ് ഫാസില്‍- കുമ്പളങ്ങി നൈറ്റസ്
സ്വഭാവ നടി-സ്വാസിക വിജയ്-വാസന്തി
മികച്ച കഥാകൃത്ത്- ഷാഹുല്‍ അലിയാര്‍
മികച്ച ബാലതാരം-ആണ്‍കുട്ടികളുടെ വിഭാഗം-വാസുദേവ് സജീഷ് മാരാര്‍- സുല്ല്-കള്ളനോട്ടം
പെണ്‍കുട്ടികളുടെ വിഭാഗം-കാതറിന്‍ ബിജി, ചിത്രം നാനി.
മികച്ച ഛായാഗ്രാഹകന്‍- പ്രതാപ് പി നായര്‍-ഇടം, കെഞ്ചിര
തിരക്കഥാകൃത്ത്-റഹ്മാന്‍ ബ്രദേഴ്‌സ് (ഷിനോയ് റഹ്മാന്‍, സജാസ് റഹ്മാന്‍- വാസന്തി)
തിരക്കഥ (അഡാപ്‌റ്റേഷന്‍) പി എഫ് റഫീഖ്- തൊട്ടപ്പന്‍
ഗാനരചയിതാവ്- സുജേഷ് ഹരി- പുലരിപ്പൂ പോലെ ചിരിച്ചു-സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ
സംഗീത സംവിധായകന്‍- സുശീന്‍ ശ്യാം- കുമ്പളങ്ങി നൈറ്റ്‌സ്
പശ്ചാത്ത്‌ല സംഗീതം- അജ്മല്‍ ഹസ്മുള്ള- വൃത്താകൃതിയിലുള്ള ചതുരം
ഗായകന്‍-നജീം അര്‍ഷാദ്
ഗായിക-മധുശ്രീ നാരായണന്‍
എഡിറ്റര്‍- കിരണ്‍ദാസ്-ഇഷ്‌ക്
കലാവസംധിയാകന്‍- ജ്യോതിഷ് ശങ്കര്‍- കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍
സിഗ്‌സൗണ്ട്- ഹരികുമാര്‍ മാധവന്‍ നായര്‍ -നാനി
ശബ്ദമിശ്രണം-കണ്ണന്‍ ഗണപതി-ജല്ലിക്കട്ട്
ശബ്ദരൂപ കല്‍പന-ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോവിന്ദ്-ഉണ്ട, ഇഷ്‌ക്
പ്രോസസിങ്-ലിജു-ഇടം
മേക്കപ്പ് മാന്‍- രഞ്ജിത് അമ്പാടി-ഹെലന്‍
വസ്ത്രാലങ്കാരം-അശോകന്‍ ആലപ്പുഴ-കെഞ്ചിര
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷ വിഭാഗം)- വിനീത് രാധാകൃഷ്ണന്‍- ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
സ്ത്രീവിഭാഗം-ശ്രുതി രാമചന്ദ്രന്‍ -കമല
നൃത്ത സംവിധാനം-ബൃന്ദ, പ്രസന്ന സുജിത്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം
ജനപ്രീതിയും കലാമേന്‍മയുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- കുമ്പളങ്ങി നൈറ്റ്‌സ്
സംവിധായകന്‍- മനു സി നാരായണന്‍
നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍- ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍
മികച്ച കുട്ടികളുടെ ചിത്രം-നാനി
പ്രത്യേക ജൂറി അവാര്‍ഡ്
വിഎഫ്എക്‌സ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
പ്രത്യേക ജൂറി പരാമര്‍ശം
സംഗീത സംവിധാനം- വി ദക്ഷിണ മൂര്‍ത്തി (മരണാനന്തര ബഹുമതി)
അഭിനയം- നിവന്‍ പോളി-മൂത്തോന്‍
അന്നാബെന്‍-ഹെലന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

