കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യുവനടി; അമ്പരന്ന് കുട്ടികള്‍; പിന്നാലെ അടിപൊളി ഡാന്‍സ്

പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം വലിയ ആര്‍പ്പ് വിളികളോടെയാണ് യുവനടിയെ വരവേറ്റത്‌
കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യുവനടി; അമ്പരന്ന് കുട്ടികള്‍; പിന്നാലെ അടിപൊളി ഡാന്‍സ്
Updated on
1 min read

മലയാളത്തിലെ യുവനായികമാരില്‍ പ്രധാനിയാണ് നൂറിന്‍ ഷെരീഫ്. നൃത്തത്തിലെ മികവും പൊതു ചടങ്ങുകളിലെ താരജാഡകളില്ലാത്ത പെരുമാറ്റവും നൂറിനെ താരമാക്കുന്നു. ചെറുപ്രായത്തിനിടെ ഈ താരത്തിന് ആരാധകര്‍ നിരവധിയാണ്.

ഇപ്പോഴിതാ, ഒരു കോളജിലേക്ക് ബൈക്ക് ഓടിച്ച് എത്തുന്ന നൂറിന്റെ വിഡിയോ ആണ് വൈറല്‍ ആകുന്നത്. നൂറിനൊപ്പം മറ്റു ബൈക്കുകളിലായി വിദ്യാര്‍ഥികളും പിറകേ ഉണ്ടായിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം വലിയ ആര്‍പ്പ് വിളികളോടെയാണ് നൂറിനെ വരവേറ്റത്.

വേദിയില്‍ 'മോഹമുന്തിരി വാറ്റിയ രാവില്‍...' എന്ന പാട്ടിന്റെ വരികള്‍ക്കൊപ്പം നൂറിന്‍ ചുവട് വയ്ക്കുന്നതും വിഡിയോയില്‍ കാണാം. നേരത്തെയും ബൈക്ക് ഓടിക്കുന്ന നൂറിന്റെ വിഡിയോകള്‍ വൈറലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com