കോവിഡ് ദുരിതാശ്വാസത്തിന് അഞ്ച് കോടി; പ്രഖ്യാപിച്ച് സൂര്യ 

കോവിഡ് മഹാമാരി മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരെയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ്  തുക
കോവിഡ് ദുരിതാശ്വാസത്തിന് അഞ്ച് കോടി; പ്രഖ്യാപിച്ച് സൂര്യ 
Updated on
1 min read

പുതിയ ചിത്രമായ ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് ഒരുങ്ങുന്നെന്ന വാർത്ത പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് നടൻ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താൻ സംഭാവന നൽകുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 

കോവിഡ് മഹാമാരി മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരെയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുകയെന്ന് സൂര്യ വ്യക്തമാക്കി. 

ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ സുരാരൈ പോട്ര് റിലീസ് ചെയ്യും. സുധി കൊങ്ക്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്. എയർലൈൻ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപകനായ ജി.ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് 'സൂരറൈ പൊട്രു'. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റവാൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. സൂര്യയുടെ നിർമാണ കമ്പനിയായ 2 ഡി എന്റർടെയിൻമെന്റും സിഖ്യ എന്റർ ടെയിൻമെന്റിസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com