ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തിയെടുത്തു; ലാല്‍ ജോസിന്റെ സര്‍പ്രൈസ് (വിഡിയോ) 

ഛായാഗ്രാഹകൻ എസ്.കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ വിഡിയോ പങ്കുവച്ചാണ് സർപ്രൈസ്
ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തിയെടുത്തു; ലാല്‍ ജോസിന്റെ സര്‍പ്രൈസ് (വിഡിയോ) 
Updated on
1 min read

ബിജു മേനോൻ നായകനാകുന്ന ലാൽ ജോസ് ചിത്രമാണ് നാല്‍പത്തിയൊന്ന്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകൻ എസ്.കുമാറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ ക്യാമറാമാന് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് ലാൽ ജോസ്. എസ്.കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ഒരു വിഡിയോ പങ്കുവച്ചാണ് സംവിധായകന്റെ സർപ്രൈസ്. 

സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണെന്നും ലാൽ ജോസ് അറിയിച്ചു. 

"എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാൽപ്പത്തിയൊന്നിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയർ ക്യാമറാമാൻ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ. നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ ക്യാമറാമാൻ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയിൽ പകർത്തി. കുമാർജിയെ കുറിച്ചുള്ള ആ വീഡിയോ ഇതാ... നാൽപ്പത്തിയൊന്ന്"- വിഡിയോ പങ്കുവച്ചുകൊണ്ട് ലാൽ ജോസ് കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com