ക്യാമ്പസ് ചിത്രത്തില്‍ അതിഥി താരങ്ങളായി ഗൗതം മേനോനും വിനീതും ടൊവിനോയും; നാം ട്രെയ്‌ലര്‍ പുറത്ത് 

യുവതാരങ്ങളെ അണിനിരത്തി ക്യാമ്പസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് നാം
ക്യാമ്പസ് ചിത്രത്തില്‍ അതിഥി താരങ്ങളായി ഗൗതം മേനോനും വിനീതും ടൊവിനോയും; നാം ട്രെയ്‌ലര്‍ പുറത്ത് 
Updated on: 
1 min read

യുവതാരങ്ങളെ അണിനിരത്തി ക്യാമ്പസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് നാം. കോളേജ്-ഹോസ്റ്റല്‍ ജീവിതത്തിലെ ആഘോഷവും സൗഹൃദവും പ്രമേയമാകുന്ന ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനങ്ങളും മികച്ച പ്രതികരണങ്ങളാണ് നേടിയിട്ടുള്ളത്. ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്, ടോണി ലൂക്ക്, അതിഥി രവി, ഗായത്രി സുരേഷ്, എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, നോബി തുടങ്ങിയവരും ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണിയും എത്തുന്നുണ്ട്. പുതുമുഖ സംവിധായകന്‍ ജോഷി തോമസാണ് ചിത്രം ഒരുക്കുന്നത്. 

അതിഥി താരങ്ങളായി എത്തുന്നവരാണ് നാമിലെ പ്രധാന ആകര്‍ഷണം. പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോനും വിനീത് ശ്രീനിവാസനും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ അതിഥിവേഷങ്ങളില്‍ എത്തുന്നവര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ മൂവരുടെയും സാനിധ്യം അറിയുന്നത്. മെയ് 11നാണ് നാം തീയറ്ററുകളിലേക്കെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER