ക്ഷമിക്കണം അമല, എനിക്കിത് പങ്കുവയ്ക്കാതിരിക്കാനാവില്ല: അമല പോളിനോട് ആടൈയുടെ സംവിധായകന്‍

അമലയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് സംവിധായകന്‍ രത്‌നകുമാര്‍ പറയുന്നു. 
ക്ഷമിക്കണം അമല, എനിക്കിത് പങ്കുവയ്ക്കാതിരിക്കാനാവില്ല: അമല പോളിനോട് ആടൈയുടെ സംവിധായകന്‍
Updated on
1 min read

ത്‌നകുമാര്‍ സംവിധാനം ചെയ്ത് അമലാ പോള്‍ പ്രധാനവേഷത്തിലെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത് മുതല്‍ വിവാദങ്ങളായിരുന്നു. അര്‍ധനഗ്നയായാണ് അമല ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ പൂര്‍ണ്ണനഗ്നയായിട്ടായിരുന്നു ടീസറില്‍ രംഗപ്രവേശം ചെയ്തത്. 

അതേസമയം, അമലയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് സംവിധായകന്‍ രത്‌നകുമാര്‍ പറയുന്നു. 

അമല അര്‍ദ്ധ നഗ്‌നയായി പ്രത്യക്ഷപ്പെടുന്ന ടീസര്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ട്രോളുകളും തരംഗമായിരുന്നു. ഇതില്‍ ഒരു ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ പങ്കുവെച്ചിരുന്നു. ആടൈയുടെ വടിവേലു വേര്‍ഷന്‍ ട്രോളായിരുന്നു അത്.  ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിനാല്‍ പങ്കുവക്കുന്നുവെന്നും പറഞ്ഞ രത്‌നകുമാര്‍ അമലയോട് മാപ്പും പറഞ്ഞു. 

ഈ സിനിമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനാല്‍ ഞാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും അമലയോട് മാപ്പ് ചോദിക്കുന്നുവെന്നും രത്‌ന കുമാര്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങുന്ന അധിക തമിഴ് കണ്ടന്റുകള്‍ക്കും ഇപ്പോള്‍ വടിവേലു വേര്‍ഷന്‍ പതിവായി മാറിയിരിക്കുകയാണ്. ആടൈ അതിന് ഒരപവാദമല്ല. ഈ വീഡിയോ രസകരമാണ്. അതിനാല്‍ ഇത് പങ്കുവെക്കുന്നതില്‍ നിന്നും എനിക്ക് എന്നെതന്നെ നിയന്ത്രിക്കാന്‍ സാധിച്ചില്ല രത്‌നകുമാര്‍ കൂട്ടിച്ചേര്‍ത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com