

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദ് തിയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടികൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പ്രതികരണവുമായി രണ്‍വീര്‍ സിങ്ങ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയുള്ള രണ്‍വീറിന്റെ പ്രകടനമായിരുന്നു ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്.
എന്നാല്‍ കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ താന്‍ വളരെയേറെ ആശയക്കുഴപ്പിത്തിലായെന്നാണ് താരമിപ്പോള്‍ വെളിപ്പെടുത്തുന്നത്. ഖില്‍ജിയുടെ വേഷം തനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. അത് വിജയിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും നിരവധിപേര്‍ തന്റെ പ്രകടനത്തെ പ്രശംസിച്ചത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.
ഖില്‍ജിയുടേത് ബൈസെക്ഷ്വല്‍ കഥാപാത്രമായിരുന്നു. പാരമ്പര്യമായ എല്ലാ സദാചാര അതിര്‍വരമ്പുകളേയും പൊളിച്ചുകളയുന്നതായിരുന്നു അത്. വളരെ ആലോചിക്കേണ്ടി വന്നു ഇൗ ഒരു വേഷം ചെയ്യുന്നതിന് മുന്‍പ്'- രണ്‍വീര്‍ വ്യക്തമാക്കി.
വലിയ റിസ്‌കുകള്‍ ചെയ്യുന്നവരെ ജനങ്ങള്‍ ഏറ്റെടുക്കുന്ന ഒരു പ്രൊഫഷന്‍ ആണിത്. ജോണി ഡെപ്പ്, ഡാനിയല്‍ ഡെ ലെവിസ്, സ്റ്റീവ് ജോബ്‌സ് ഇവരെല്ലാവരും വഴിമാറി നടന്ന ഒറ്റയാന്മാരായിരുന്നുവെന്നും അവരുടെ ആ സ്പിരിറ്റ് എന്നേയും മുന്നോട്ട് നയിച്ചുവെന്ന് രണ്‍വീര്‍ പറഞ്ഞു.
'തന്റെ മറ്റു സിനിമകള്‍ക്ക് ചെയ്യുന്നത് പോലെതന്നെ ഇതിനു വേണ്ടിയും താന്‍ തയ്യാറെടുപ്പുകള്‍ നടത്തി. 3 ആഴ്ചത്തേക്ക് എന്നെ എന്നില്‍ത്തന്നെ ഞാന്‍ തളച്ചിട്ടു. വ്യത്യസ്ത വീക്ഷണങ്ങളില്‍ ഞാന്‍ കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. കാരണം ഞാനുമായി ഒരിക്കലും റിലേറ്റ് ചെയ്യാത്തൊരു ക്യാരക്റ്റര്‍ ആയിരുന്നു അത്. കഥാപാത്രത്തിനുള്ളത് പോലെ അതിമോഹമോ കൗശലമോ ഒന്നും തന്നെ എനിക്കില്ല. കഥാപാത്രത്തിനുള്ളത്‌പോലെ ദൃഢ വിശ്വാസം എന്നിലുണ്ടാക്കിയെടുക്കാന്‍ ഞാന്‍ നിരവധി പഠനങ്ങള്‍ നടത്തി. ആ കഥാപാത്രത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ നടത്തിയത് വെറും അടിത്തറ മാത്രമണെന്നും കാരക്ടറിന് വേണ്ടുന്ന തരത്തില്‍ സഞ്ജയ് സാര്‍ എന്നെ മാറ്റിയെടുക്കുകയായിരുന്നു'-രണ്‍വീര്‍ പറഞ്ഞു.
ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാന്‍ എത്രത്തോളം സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് ദൈവത്തിനറിയാം, പക്ഷേ ഇപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്. എല്ലാത്തിനുമപരി ബന്‍സാലിയെക്കുറിച്ച് താന്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹമാണ് ഈ വിഷന്റെയയെല്ലാം പിന്നിലെന്നും അതിനു വേണ്ടി അദ്ദേഹം ഒരു പോരാട്ടം തന്നെ നടത്തിയെന്നും രണ്‍വീര്‍ പറഞ്ഞു.
അതേസമയം ബോക്‌സോഫീസ് തകര്‍ത്തു മുന്നേറുന്ന പദ്മാവത് ഒരാഴ്ച കൊണ്ടു മാത്രം വാരിയെടുത്തത് 100 കോടി രൂപയാണ്. കരിയറിലെ റെക്കോര്‍ഡ് നേട്ടമാണ് രണ്‍വീര്‍ സ്വന്തമാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates