ഗണപതിയെ ബക്കറ്റില്‍ മുക്കിയെടുത്ത് സഞ്ജയ് ദത്ത്; പ്രകൃതിയെ നോവിക്കാതെ സൂപ്പര്‍താരത്തിന്റെ ആഘോഷം

സഞ്ജയ് ദത്ത് തന്റെ വീട്ടില്‍ വെച്ച് ഒരു ബക്കറ്റ് വെള്ളത്തില്‍ ഗണപതി വിഗ്രഹം മുക്കി പ്രകൃതിസംരക്ഷണത്തിന് മാതൃകയായിരിക്കുകയാണ്
ഗണപതിയെ ബക്കറ്റില്‍ മുക്കിയെടുത്ത് സഞ്ജയ് ദത്ത്; പ്രകൃതിയെ നോവിക്കാതെ സൂപ്പര്‍താരത്തിന്റെ ആഘോഷം
Updated on: 
1 min read

ആഘോഷങ്ങളുടേയും ആചാരങ്ങളുടേയും പേരില്‍ പ്രകൃതിയെ മലിനമാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായതിനാല്‍ അത് പിന്തുടരാനും ബാധ്യസ്തരാവും. എന്നാല്‍ ആചാരങ്ങള്‍ മാറ്റാതെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രകൃതിയെ നോവിക്കാതെ ഇതൊക്കെ നടത്താനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത്. ഇത്തവണത്തെ ഗണേശോത്സവം വ്യത്യസ്തമാക്കി കൈയടി വാങ്ങുകയാണ് അദ്ദേഹം. 

ഗണപതി വിഗ്രഹം കടലിലും പുഴയിലും ഒഴുക്കുന്നത് ഗണേശോത്സവത്തിന്റെ ആചാരങ്ങളില്‍ ഒന്നാണ്. ഇതിലൂടെ പുഴയിലേക്ക് ഒരുപാട് മാലിന്യമാണ് എത്തിച്ചേരുന്നത്. എന്നാല്‍ സഞ്ജയ് ദത്ത് തന്റെ വീട്ടില്‍ വെച്ച് ഒരു ബക്കറ്റ് വെള്ളത്തില്‍ ഗണപതി വിഗ്രഹം മുക്കി പ്രകൃതിസംരക്ഷണത്തിന് മാതൃകയായിരിക്കുകയാണ്.

സഞ്ജയ് ദത്തും ഭാര്യ മാന്യതയും മക്കളായ ഷഹ്‌റാനും ഇഖ്‌റയും ചേര്‍ന്നാണ് മുംബൈയിലെ വീടിന് മുന്നില്‍ നിന്ന് ഗണപതിയെ യാത്രയാക്കിയത്. ഗണപതി വിഗ്രഹം ബക്കറ്റില്‍ മുക്കുന്നതിന് മുന്‍പായി സഞ്ജയ് ദത്ത് നമസ്‌കരിക്കുകയും ആരതി നടത്തുകയും ചെയ്തു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സഞ്ജയ് ദത്തിന്റെ ഗണേശോത്സവം മാതൃക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER