ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഹാരി-മേഗന്‍ ഇന്‍സ്റ്റഗ്രാം പേജ്; ആദ്യ ഫോളോവര്‍ പ്രിയങ്ക ചോപ്ര 

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ദശലക്ഷം ഫോളോവേഴ്സിനെ നേടിയ റെക്കോർഡ് ഇരുവരും ചേർന്ന് തുടങ്ങിയ സസ്സക്‌സ് റോയല്‍ എന്ന അക്കൗണ്ടിന് സ്വന്തം
ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഹാരി-മേഗന്‍ ഇന്‍സ്റ്റഗ്രാം പേജ്; ആദ്യ ഫോളോവര്‍ പ്രിയങ്ക ചോപ്ര 
Updated on
1 min read

ബ്രട്ടീഷ് രാജകുടുംബത്തിലെ ഹാരിരാജകുമാരനും മേഗന്‍ രാജകുമാരിയും ഒന്നിച്ച് തുടങ്ങിയ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്  ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ദശലക്ഷം ഫോളോവേഴ്സിനെ നേടിയ റെക്കോർഡ് ഇരുവരും ചേർന്ന് തുടങ്ങിയ സസ്സക്‌സ് റോയല്‍ എന്ന അക്കൗണ്ടിന് സ്വന്തം. 

ഏപ്രിൽ രണ്ടാം തിയതി തുടങ്ങിയ പേജ് ഒന്നേമുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴേക്കും പത്ത് ലക്ഷം ഫോളോവേഴ്സിനെ നേടി. നാല് ദിവസം പിന്നിട്ട അക്കൗണ്ടിന്റെ നിലവിലെ ഫോളോവേഴ്സിന്റെ എണ്ണം 42ലക്ഷത്തിലധികമാണ്. ഏഴ് പോസ്റ്റുകളാണ് ഇതിനോടകം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് സസ്സക്‌സ് റോയലിന്റെ പോസ്റ്റുകള്‍ക്ക് ലൈക്കടിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോ​ഗിക അക്കൗണ്ടായ ദ റോയല്‍ ഫാമിലിക്ക് 52 ലക്ഷം ഫോളോവേഴ്‌സാണ് നിലവിലുള്ളത്. ഉടൻതന്നെ സസ്സക്‌സ് റോയല്‍, ദ റോയല്‍ ഫാമിലിയെ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. 

ഹോളിവുഡ് നടിയും മോഡലുമായിരുന്ന മേഗന്‍ ഹാരിയുമായുള്ള വിവാഹശേഷം സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിച്ചിരുന്നു. സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനും രാജകുടുംബത്തിന്റെ ചട്ടപ്രകാരം അനുവാദമില്ലാത്തതുകൊണ്ടായിരുന്നു ഇത്. ഇതേ കാരണം കൊണ്ടുതന്നെയാണ് ഹാരിയും മേഗനും ചേര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com