ഗോമൂത്രം ദിവസേന കുടിക്കും, അതിനാല്‍ ആനപ്പിണ്ടം ചായ പ്രശ്‌നമല്ലെന്ന് അക്ഷയ് കുമാര്‍

ഗോമൂത്രം ദിവസേന കുടിക്കും, അതിനാല്‍ ആനപ്പിണ്ടം ചായ പ്രശ്‌നമല്ലെന്ന് അക്ഷയ് കുമാര്‍

മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലെ ബെയര്‍ ഗ്രില്‍സിനൊപ്പമായിരുന്നു അക്ഷയ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം ലൈവ്
Published on

മുംബൈ: ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളുവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇന്‍ ടു ദി വൈല്‍ഡ് എന്ന പരിപാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ലൈവിലാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. 

മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലെ ബെയര്‍ ഗ്രില്‍സിനൊപ്പമായിരുന്നു അക്ഷയ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം ലൈവ്. അക്ഷയ് കുമാറിനൊപ്പം ബെല്‍ ബോട്ടം എന്ന സിനിമയില്‍ അഭിനയിച്ച ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഉണ്ടായിരുന്നു. 

ഹുമ ഖുറേഷി ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെ കുറിച്ച് ചോദിച്ചപ്പോഴാണ് അത് തനിക്ക് പ്രശ്‌നമില്ലെന്നും, പതിവായി ഗോമൂത്രം കുടിക്കാറുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞത്. ആയുര്‍വേദത്തിലൂന്നിയാണ് ഗോമൂത്രം ദിവസേന കഴിക്കുന്നതെന്നും അക്ഷയ് പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar) on

അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ഹുമ ഖുറേഷിയും ഒന്നിച്ചുള്ള ഇന്‍ ടു ദ വൈല്‍ഡ് ഡിസ്‌കവറി പ്ലസില്‍ സെപ്തംബര്‍ 18ന് സംപ്രേഷണം ചെയ്യും. കാട്ടില്‍ അതിജീവിക്കുന്നതിനെ കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒട്ടും ഭയമില്ലെന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com