ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് മലൈക അക്കാര്യം തുറന്ന് പറഞ്ഞു

അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനമാണ് ഇതിനായി മലൈക തിരഞ്ഞെടുത്തത്.
ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് മലൈക അക്കാര്യം തുറന്ന് പറഞ്ഞു
Updated on: 
2 min read

മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മില്‍ പ്രണയത്തില്‍ ആണെന്നും ലിവിങ് റിലേഷനില്‍ ആണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി. പക്ഷേ ഇരുവരും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ അര്‍ജുനുമായി പ്രണയത്തിലാണെന്ന കാര്യം മലൈക തുറന്ന് പറഞ്ഞിരിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ മുംബൈയില്‍ നിന്നും പുറപ്പെട്ടത്.

അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനമാണ് ഇതിനായി മലൈക തിരഞ്ഞെടുത്തത്. 'ഹാപ്പി ബര്‍ത് ഡേ, മൈ ക്രേസി, ഇന്‍സേന്‍ലി ഫണ്ണി ആന്‍ഡ് അമേസിങ് അര്‍ജുന്‍ കപൂര്‍. ലൗവ് ആന്‍ഡ് ഹാപ്പിനെസ് ഓള്‍വെയ്‌സ്'- മലൈക കുറിച്ചു. അര്‍ജുനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മലൈകയുടെ കുറിപ്പ്. 

വിവാഹമോചിതയായ ശേഷം മലൈക അര്‍ജുനൊപ്പം ഒന്നിച്ചാണ് യാത്രകളെങ്കിലും പ്രണയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 2016ലാണ് മലൈക  അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയത്. ഇതിനുപിന്നാലെ 45കാരിയായ മലൈക മുപ്പത്തിനാലുകാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. ഗോസിപ് പരത്തുന്നവര്‍ക്ക് ഇവരുടെ പ്രായവും ഒരു ഘടകമായിരുന്നു. 

അര്‍ബാസ് ഖാനും മലൈക അറോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അര്‍ബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അര്‍ജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു.

മലൈകയുമായുള്ള മകന്റെ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അര്‍ജുന്റെ പിതാവ് ബോണി കപൂര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിതാവുമായി അകലാന്‍ കാരണമായതും ഈ ബന്ധമാണ്. കൂടാതെ സല്‍മാന്‍ ഖാനും ഈ വിഷയത്തില്‍ അര്‍ജുനോട് അതൃപ്തി ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Vinay Fort
Khalifa
Joly Jospeh, Kailash and Mammootty
Sathyan Anthikad, Jisma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com