

കൊച്ചി: പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടെ വെളളത്തില്‍ വീണുമരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് കൊണ്ടുളള സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. നടന്‍ മമ്മൂട്ടി, മന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെ നിരവധിപ്രമുഖരാണ് ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് കൊണ്ട് രംഗത്തുവന്നത്. ഇതിനിടെ ചേതയനറ്റ് കിടക്കുന്ന മകന്റെ ശരീരത്തിന് മുന്നില്‍ വാവിട്ട് കരയുന്ന അമ്മയുടെ ചിത്രത്തിന് താഴെ ചിരിക്കുന്ന ഇമോജിയിടുന്ന സാഡിസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.
'നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു ,രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.'- ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു ,രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates