തിരുവനന്തപുരം : ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത നാടക-തിരക്കഥാകൃത്ത് തോപ്പില്‍ ഭാസിയുടെ മകനാണ്. മലയാളത്തിലെ ഹിറ്റ് ചിത്രമായ പെരുന്തച്ചന്റെ സംവിധായകനാണ് അജയന്‍.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും Direction & Screenplay Writing -ല്‍ ഡിപ്ലോമ നേടിയ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് 1991ല്‍ പുറത്തിറങ്ങിയ പെരുംതച്ചന്‍. ഈ ചിത്രം ഇന്ദിരഗാന്ധി നാഷണല്‍ അവാര്‍ഡ്, കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി അനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കൂടാതെ ഈ ചിത്രം വിവിധങ്ങളായ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പെരുംതച്ചന്‍ സിനിമ സ്വിറ്റ്‌സര്‍ലാന്റിലെ Locarno International Film Festival CÂ Golden Leopard Awardനും നോമിനേറ്റ് ചെയ്തിരുന്നു.
ഭരതന്റെയും പത്മരാജന്റെയും അസോസിയേറ്റായി ജോലി ചെയ്തിരുന്ന അജയൻ തകര, ആരവം, ഒഴിവുകാലം തുടങ്ങിയ ചിത്രങ്ങളിൽ സഹകരിച്ചിരുന്നു. ഏതാനും തമിഴ് സിനിമയ്ക്ക് ഛായാഗ്രഹണവും അജയൻ നിർവഹിച്ചിട്ടുണ്ട്. എംടിയുടെ മാണിക്യക്കല്ല് എന്ന കഥ ചലച്ചിത്രമാക്കാൻ അജയൻ ആഗ്രഹിച്ചിരുന്നെങ്കിലും സിനിമ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates