'ചാണകത്തില്‍ ചവിട്ടില്ല'; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ആഷിഖ് അബു; വൈറല്‍

അറിവിന്റെ കല എന്നു പറയുന്നത് അവഗണിക്കേണ്ടതിനെ അറിയുക എന്നതാണ്
'ചാണകത്തില്‍ ചവിട്ടില്ല'; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ആഷിഖ് അബു; വൈറല്‍
Updated on
1 min read

കൊച്ചി: പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിച്ച സിനിമാതാരങ്ങളെ ലക്ഷ്യമിട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ പങ്കുവച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം.  ഇപ്പോഴിതാ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബുവും രംഗത്തെത്തിയിരിക്കുകയാണ്. ചാണകത്തില്‍ ചവിട്ടില്ല എന്ന ഒറ്റവാക്കിലാണ് ആഷിക് അബുവിന്റെ പ്രതികരണം. അറിവിന്റെ കല എന്നു പറയുന്നത് അവഗണിക്കേണ്ടതിനെ അറിയുക എന്നതാണ് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും സന്ദീപിന്റെ പോസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു.  'എന്‍ഫോഴ്‌സ്‌മെന്റിനെയും, സിബിഐയെയും, പൊലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന 'അല്‍പ്പന്‍മാരെ'ഞങ്ങള്‍ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല, തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്‍മുറക്കാരാണ്.' റിയാസ് കുറിച്ചു.

സന്ദീപിന്റെ കുറിപ്പ് ഇങ്ങനെ:

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com