ചാനല്‍ ഷോയ്ക്കിടെ ജഡ്ജായ പ്രമുഖ ഗായികയെ ചുംബിച്ച് മല്‍സരാര്‍ത്ഥി ; അമ്പരന്ന് അവതാരകനും സഹജഡ്ജസും ( വീഡിയോ)

മല്‍സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ നേഹ അമ്പരന്നു
ചാനല്‍ ഷോയ്ക്കിടെ ജഡ്ജായ പ്രമുഖ ഗായികയെ ചുംബിച്ച് മല്‍സരാര്‍ത്ഥി ; അമ്പരന്ന് അവതാരകനും സഹജഡ്ജസും ( വീഡിയോ)
Updated on: 
1 min read

മുംബൈ : പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഷോയ്ക്കിടെ ജഡ്ജസായ പ്രശസ്ത ഗായികയെ കടന്നുപിടിച്ച് ചുംബിച്ച് മല്‍സരാര്‍ത്ഥി. യുവഗായകന്റെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ സ്തബ്ധരായി അവതാരകരും സഹ ജഡ്ജസും. സോണി ടിവി അവതരിപ്പിക്കുന്ന സംഗീത മല്‍സര പരിപാടിയായ ഇന്‍ഡ്യല്‍ ഐഡല്‍ 11 ല്‍ വെച്ചായിരുന്നു സംഭവം.

സംഗീതമല്‍സര പരിപാടിയുടെ ജഡ്ജസായ പ്രമുഖ ഗായിക നേഹ കക്കറിനാണ് പൊതുവേദിയില്‍ വെച്ച് ദുരനുഭവം നേരിട്ടത്. പ്രശസ്ത സംഗീത സംവിധായകന്‍ അനു മല്ലിക്കും, ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദഡ്‌ലാനിയുമാണ് പരിപാടിയില്‍ നേഹ കക്കറിനൊപ്പം ജഡ്ജസായി ഉണ്ടായിരുന്നത്. 

മല്‍സരത്തിനിടെ, തന്റെ പക്കല്‍ നിന്നും ഒരു ഉപഹാരം കൈപ്പറ്റണമെന്ന് മല്‍സരാര്‍ത്ഥി നേഹയോട് അഭ്യര്‍ത്ഥിച്ചു. ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച ഗായിക, ഉപഹാരം വാങ്ങാനായി വേദിയിലെത്തി. ഉപഹാരം സ്വീകരിച്ചശേഷം മല്‍സരാര്‍ത്ഥിയെ ആശ്ലേഷിക്കുന്നതിനിടെയാണ്, ഇയാള്‍ നേഹയുടെ കവിളില്‍ ബലമായി അമര്‍ത്തി ചുംബിച്ചത്. 

മല്‍സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ നേഹ അമ്പരന്നു. മുഖം മറച്ച് അതൃപ്തി പരസ്യമാക്കി ഗായിക ഉടന്‍ തന്നെ വേദി വിട്ടു. യുവഗായകന്റെ അപമര്യാദയോടെയുള്ള പെരുമാറ്റം അവതാരകനെയും സഹജഡ്ജസുമാരെയും അമ്പരപ്പിക്കുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER