ചായക്കടക്കാരിയായി കീർത്തി സുരേഷ്, മിസ് ഇന്ത്യ നെറ്റ്ഫ്ളിക്സിൽ; ട്രെയിലർ പുറത്ത്

നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുക
ചായക്കടക്കാരിയായി കീർത്തി സുരേഷ്, മിസ് ഇന്ത്യ നെറ്റ്ഫ്ളിക്സിൽ; ട്രെയിലർ പുറത്ത്
Updated on
1 min read

തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന മിസ് ഇന്ത്യ ഒടിടി റിലീസിന്. നെറ്റ്ഫേളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുക. 

ബിസിനസുകാരിയാവാൻ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മിസ് ഇന്ത്യ എന്ന പേരിലെ ചായക്കട ഉടമയായാണ് കീർത്തി എത്തുന്നത്. പുലിമുരുകനിലെ ഡാഡി ​ഗിരിജയായി തിളങ്ങിയ ജ​ഗപതി ബാബുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരേന്ദ്ര നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്തു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com