ചാർലി കണ്ട് വിഷാദരോ​ഗം മാറി, മകന് ദുൽഖർ സൽമാനെന്ന് പേര്; ആരാധകന് നന്ദിയറിയിച്ച്‌ കുഞ്ഞിക്കയും 

ചാർലി കണ്ട് വിഷാദരോ​ഗം മാറി, മകന് ദുൽഖർ സൽമാനെന്ന് പേര്; ആരാധകന് നന്ദിയറിയിച്ച്‌ കുഞ്ഞിക്കയും 

വിഷാദരോ​ഗം മൂലമുള്ള വിഷമതകളിൽ നിന്ന് കരകയറാൻ ദുൽഖർ ചിത്രം സഹായിച്ചെന്നാണ് യുവാവിന്റെ വെളിപ്പെടുതൽ
Published on

2015ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം ചാർലി കണ്ട് വിഷാദരോ​ഗത്തിൽ നിന്ന് മുക്തനായ ബംഗ്ലാദേശി യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിഷാദരോ​ഗം മൂലമുള്ള വിഷമതകളിൽ നിന്ന് കരകയറാൻ ദുൽഖർ ചിത്രം സഹായിച്ചെന്നാണ് യുവാവിന്റെ വെളിപ്പെടുതൽ. ഈ സന്തോത്തിൽ മകന് ദുൽഖർ സൽമാൻ എന്ന് പേരിട്ടിരിക്കുകയാണ് യുവാവിപ്പോൾ. 

ബം​ഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീൻ ഷക്കീൽ എന്നയാളാണ് ഈ സംഭവം പുറത്തുവിട്ടത്.  ദുൽഖറിന്റെ ചാർലി കണ്ട് ഞങ്ങളുടെ നാട്ടിലൊരാൾ വിഷാദരോഗത്തിൽ നിന്നും മുക്തനായി. മകന് ദുൽഖർ സൽമാൻ എന്ന് പേരിടുകയും ചെയ്തു. ദുൽഖർ നോക്കൂ നിങ്ങൾക്ക് ഇവിടെയും നിറയെ ആരാധകരുണ്ട്, എന്നായിരുന്നു ദുൽഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീന്റെ ട്വീറ്റ്. 

സംഭവം ശ്രദ്ധയിൽപെട്ട ദുൽഖർ ട്വീറ്റിന് മറുപടി നൽകാനും മടിച്ചില്ല. “ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവർക്കും ഒരുപാട് സ്നേഹം. കോളേജ് സമയത്ത് എനിക്ക് ബം​ഗ്ലാദേശിൽ നിന്നുള്ള ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നു,’ എന്നായിരുന്നു ദുൽഖറിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com