ചിയാന്‍ വിക്രം ഇനി മുത്തച്ഛന്‍; മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

ചിയാന്‍ വിക്രം ഇനി മുത്തച്ഛന്‍; മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു
ചിയാന്‍ വിക്രം ഇനി മുത്തച്ഛന്‍; മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു
Updated on
1 min read

ടന്‍ ചിയാന്‍ വിക്രം മുത്തച്ഛനായി. വിക്രമിന്റെ ഇന്നലെയാണ് മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെയാണ് അക്ഷിതയ്ക്ക് കുഞ്ഞ് ജനിച്ചത്. 

മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്.

മലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്റെ ഭാര്യ. ധ്രുവ്, അക്ഷിത എന്നിവരാണ് മക്കള്‍. അടുത്തിടെ ധ്രുവ് സിനിമാ ലോകത്ത് അരങ്ങേറിയത് വലിയ വാര്‍ത്തയായിരുന്നു. അര്‍ജ്ജുന്‍ റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് അരങ്ങേറിയത്. കോബ്ര ആണ് വിക്രമിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com