'ചില നടിമാര്‍ വേശ്യകളേക്കാള്‍ മോശം'; ഗുരുതര ആരോപണവുമായി പ്രമുഖ നിര്‍മാതാവിന്റെ ഭാര്യ

'ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു. അവര്‍ക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു'
'ചില നടിമാര്‍ വേശ്യകളേക്കാള്‍ മോശം'; ഗുരുതര ആരോപണവുമായി പ്രമുഖ നിര്‍മാതാവിന്റെ ഭാര്യ
Updated on
1 min read

സിനിമ നടിമാര്‍ വേശ്യകളേക്കാള്‍ മോശമാണെന്ന ആരോപണവുമായി തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യ. സൂര്യയുടെ ചിത്രങ്ങളുടെ പ്രധാന നിര്‍മാതാവായ ജ്ഞാനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റിയൂം ഡിസൈനറുമായ നേഹ ജ്ഞാനവേലാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

നടിമാര്‍ കുടുംബം നശിപ്പിക്കുന്നവരാണെന്നും നിര്‍മാതാക്കളുടെ പുറകെ പോകുന്നുവെന്നുമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ നേഹ പറഞ്ഞത്. 'വേശ്യകളേക്കാള്‍ തരം താഴ്ന്നവരാണിവര്‍. ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു. അവര്‍ക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്റെ പക്കല്‍ അത്തരത്തിലുള്ള നടിമാരുടെ പേര് വിവരങ്ങളുണ്ട്. സമയമാകുമ്പോള്‍ ഞാന്‍ പുറത്ത് വിടും' നേഹ വ്യക്തമാക്കി. 

'ശാന്തമായിരിക്കണോ അതോ കൊടുങ്കാറ്റാകണോ? കൊടുങ്കാറ്റിനെ തെരഞ്ഞെടുത്തു.' എന്ന ക്യാപ്ഷനോടെയാണ് നേഹ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം വന്‍ വിവാദമായിരിക്കുകയാണ്. ഭര്‍ത്താവിന് നടിമാരുമായി ബന്ധമുള്ളതുകൊണ്ടാണോ അത്തരത്തില്‍ പോസ്റ്റ് ഇട്ടതെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ താനും ഭര്‍ത്താവുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നേഹ വ്യക്തമാക്കി.  'സ്ത്രീകള്‍ സ്ത്രീകളില്‍ നിന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എന്ത് തന്നെ ആയാലും അത്തരത്തിലുള്ള സ്ത്രീകള്‍ക്ക് എന്റെ ട്വീറ്റ് ഒരു മുന്നറിയിപ്പാണ്' അവര്‍ കൂട്ടിച്ചേര്‍ത്തു. 

സൂര്യ നായകനായ സിങ്കം 3 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നേഹ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. ഗ്രീന്‍ സ്റ്റുഡിയോ എന്ന നിര്‍മാണ കമ്പനിയുടെ ഉടമയായ ജ്ഞാനവേല്‍ രാജയാണ് സൂര്യയുടെയും കാര്‍ത്തിയുടെയും ഭൂരിഭാഗം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com