'ചിലരെത് റെഡി ആവും', ഫായിസിന്റെ മാത്രമല്ല സുരഭിയുടേതും റെഡ്യായില്ല; പൂവുണ്ടാക്കി നടി, വിഡിയോ

ഫായിസിന്റെ വിഡിയോ കണ്ട് പൂവുണ്ടാക്കി നോക്കുകയാണ് നടി സുരഭി ലക്ഷമി
'ചിലരെത് റെഡി ആവും', ഫായിസിന്റെ മാത്രമല്ല സുരഭിയുടേതും റെഡ്യായില്ല; പൂവുണ്ടാക്കി നടി, വിഡിയോ
Updated on
1 min read

'ചെലർത് റെഡ്യാവും, ചെലർത് റെഡ്യാവൂല്ല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പീല്യ'', സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ ഏറ്റവുമധികം കേട്ട വാക്കുകളാണ് ഇത്. കൊണ്ടോട്ടി സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസാണ് ഈ വാചകങ്ങളുടെ സൃഷ്ടാവ്. ഇപ്പോഴിതാ ഫായിസിന്റെ വിഡിയോ കണ്ട് പൂവുണ്ടാക്കി നോക്കുകയാണ് നടി സുരഭി ലക്ഷമി.

പൂവുണ്ടാക്കാൻ പഠിപ്പിക്കുന്ന വിഡിയോ കണ്ട് ആരെങ്കിലും അത് ഒന്ന് ശ്രമിച്ചുനോക്കണം എന്നതായിരുന്നു ഫായിസിന്റെ ആ​ഗ്രഹമെന്നറിഞ്ഞാണ് സുരഭിയും ഒരു കൈ നോക്കിയത്. ഫായിസ് പറയുന്നത് കേട്ട് ശ്രദ്ധയോടെ പൂവുണ്ടാക്കുന്ന സുരഭിയെ വിഡിയോയിൽ കാണാം. ഓടുവിൽ പൂവ് റെഡിയായുമില്ല. ഫായിസിനെപ്പോലെതന്നെ സുരഭിയും പറഞ്ഞും ഒരു കൊഴപ്പോം ഇല്ലെന്ന്.

"ജീവിതത്തിൽ ഇനി എന്ത് സംഭവിച്ചാലും പറയാൻ പറ്റുന്നൊന്നാണ് ചെലർത് റെഡിയാവും ചെലർത് റെഡിയാവൂല്ല" എന്ന് പറയുകയാണ് സുരഭി. ഒടുവിൽ ഫായിസിനോടായി തന്റേതും റെഡിയായില്ലെന്ന് പറഞ്ഞ നടി രണ്ടുപേരും ഓരേ തുവൽ പക്ഷികളാണ് എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com