ചുവന്ന് തുടുത്ത് ന്യൂലുക്കില്‍ പ്രയാഗ മാര്‍ട്ടീന്‍; അതീവ സുന്ദരിയായെന്ന് ആരാധകര്‍; ചിത്രങ്ങള്‍

ചുവന്ന് തുടുത്ത് ന്യൂലുക്കില്‍ അതീവ സുന്ദരിയായി പ്രയാഗ  
ചുവന്ന് തുടുത്ത് ന്യൂലുക്കില്‍ പ്രയാഗ മാര്‍ട്ടീന്‍; അതീവ സുന്ദരിയായെന്ന് ആരാധകര്‍; ചിത്രങ്ങള്‍
Updated on
1 min read

മലയാള പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള യുവനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമാകാന്‍ ഇതിനോടകം പ്രയാഗയ്ക്കായി. സിനിമയ്‌ക്കൊപ്പം പഠനവും മുന്നോട്ടു കൊണ്ടു പോകുന്ന പ്രയാഗ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെ പുതിയ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമൊക്കെ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുക പതിവാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നു

ചുവന്ന നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന പ്രയാഗയുടെ ചിത്രങ്ങള്‍  ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. പ്രയാഗ കൂടുതല്‍ മെലിഞ്ഞെന്നും ന്യൂലുക്ക് സൂപ്പറെന്നും ആരാധകര്‍ പറയുന്നു.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത 'ബ്രദേഴ്‌സ് ഡേ' ആണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയുടെ വേഷത്തിലാണ് താരം. മലയാളത്തിന് പുറമേ കന്നഡയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് പ്രയാഗ ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com