ചൂലെടുത്ത് വീട് വൃത്തിയാക്കി രാജമൗലി; 'ദി റിയല്‍ മാന്‍' ചലഞ്ചില്‍ നിരയായി താരങ്ങള്‍, വിഡിയോ 

തെലുങ്ക് സംവിധായകന്‍ സന്ദീപ് റെഡ്ഡിയാണ് രാജമൗലിയെ ചലഞ്ച് ചെയ്തത്
ചൂലെടുത്ത് വീട് വൃത്തിയാക്കി രാജമൗലി; 'ദി റിയല്‍ മാന്‍' ചലഞ്ചില്‍ നിരയായി താരങ്ങള്‍, വിഡിയോ 
Updated on: 
1 min read

ട്വിറ്ററില്‍ തരംഗമായിരിക്കുന്ന 'ദി റിയല്‍ മാന്‍' ചലഞ്ച് ഏറ്റെടുത്ത് സംവിധായകന്‍ എസ് എസ് രാജമൗലി. വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ചലഞ്ച്. തെലുങ്ക് സംവിധായകന്‍ സന്ദീപ് റെഡ്ഡിയാണ് രാജമൗലിയെ ചലഞ്ച് ചെയ്തത്. 

'തന്ന ടാസ്‌ക് ചെയ്തു' എന്ന് കുറിച്ചാണ് സന്ദീപ് റെഡ്ഡിയെ ടാഗ് ചെയ്ത് രാജമൗലി വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ സ്വന്തം മുറി അടിച്ച് വൃത്തിയാക്കുന്ന രാജമൗലിയേയാണ് കാണാന്‍ കഴിയുക. ജനാലകളും വാതിലും തുടച്ച് വൃത്തിയാക്കുകയും നിലം തുടയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വിഡിയോയുടെ അവസാനം അടുക്കളയില്‍ പചകം ചെയ്തിരുന്ന ഭാര്യയ്ക്ക് പിന്നിലായി ചൂലും പിടിച്ച് നില്‍ക്കുന്ന രാജമൗലിയേ കാണാം.

ഇതിനുപിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന ഹിറ്റ്‌മേക്കറുടെ ത്രില്ലര്‍ ചിത്രത്തിലെ താരങ്ങളായ രാംചരനെയും ജൂനിയര്‍ എന്‍ടിആറിനെയും രാജമൗലി ചലഞ്ച് ചെയ്തിട്ടുമുണ്ട്. നമ്മുക്ക് കുറച്ചുകൂടി വിനോദമായാലോ? എന്ന് ചോദിച്ചാണ് ഇരുവരെയും അദ്ദേഹം ചലഞ്ചിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇവരെകൂടാതെ തെലുങ്ക് നിര്‍മാതാവ് ഷോബു യാരല്ലഗഡ, സംവിധായകന്‍ സുകുമാര്‍ ബന്ദ്രേഡി, സംഗീത സംവിധായകന്‍ എംഎം കീര്‍വാണി എന്നിവരെയും അദ്ദേഹം ചലഞ്ചില്‍ ഉള്‍പ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER