ചെറിയ വസ്ത്രം ധരിക്കാന്‍ വിസ്സമ്മതിച്ചു, അഭിനയം തുടങ്ങിയ നാളുകളില്‍ പ്രിയങ്കയ്ക്ക് നഷ്ടപ്പെട്ടത് 10 സിനിമകള്‍ 

പ്രിയങ്കയുടെ സൗന്ദര്യം പൂര്‍ണ്ണമായും കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് ലോകസുന്ദരിയെ ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുന്നതെന്നായിരുന്നു സംവിധായകന്റെ ചോദ്യം
ചെറിയ വസ്ത്രം ധരിക്കാന്‍ വിസ്സമ്മതിച്ചു, അഭിനയം തുടങ്ങിയ നാളുകളില്‍ പ്രിയങ്കയ്ക്ക് നഷ്ടപ്പെട്ടത് 10 സിനിമകള്‍ 
Updated on
1 min read

പ്രശസ്ത നിര്‍മാതാവ് ചെറിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസ്സമ്മതിച്ചതുകൊണ്ട് പ്രിയങ്കയ്ക്ക് കരിയറിന്റെ തുടക്ക കാലഘട്ടത്തില്‍ 10 ചിത്രങ്ങള്‍ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അമ്മ മധു ചോപ്ര പറഞ്ഞു. 

' സംവിധായകന്‍ ആവശ്യപ്പെട്ടത് ചെറിയ കോസ്റ്റിയൂം നല്‍കാനണെന്നായിരുന്നു ഡിസൈനറുടെ വാക്കുകള്‍. പ്രിയങ്കയുടെ സൗന്ദര്യം പൂര്‍ണ്ണമായും കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് ലോകസുന്ദരിയെ ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുന്നതെന്നായിരുന്നു സംവിധായകന്റെ ചോദ്യം. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക വിസമ്മതിച്ചു. ഇതോടെ സംവിധായകന്‍ അസ്വസ്ഥനായി. ഈ പിന്‍മാറ്റും പിന്നീട് 10ചിത്രങ്ങള്‍ നഷ്ടമാകാന്‍ കാരണമായി. പക്ഷെ അതൊന്നും പ്രിയങ്ക കാര്യമാക്കിയില്ല', മധു ചോപ്ര പറയുന്നു.

ഒന്നും ജീവിതത്തിന്റെ അവസാനമല്ല. നിങ്ങളുടെ ജീവിതമാണ് മറ്റെന്തിനേക്കാളും വിലമതിച്ചത്, ഇതാണ് താന്‍ എല്ലാവരോടും പറയുന്നതെന്ന് മധു ചോപ്ര. സാഹചര്യങ്ങള്‍ എത്ര പ്രയാസം നിറഞ്ഞവയാണെങ്കിലും സ്വന്തം മൂല്യങ്ങള്‍ കൈവിടാതെ നോക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സ്വന്തം വ്യവസ്ഥകള്‍ പിന്‍തുടരുന്നവര്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരും. പക്ഷെ അനന്തരഫലം മധുരകരമായിരിക്കും, അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com