'ചെറിയ വസ്ത്രം ധരിച്ചാൽ കൂടുതൽ അവസരം കിട്ടുമെന്നാണ് പലരുടെയും ധാരണ' ; നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് എസ് പി ബാലസുബ്രഹ്മണ്യം

സിനിമയിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ താരങ്ങൾ നിർബന്ധിതരാകുന്നുണ്ട്
'ചെറിയ വസ്ത്രം ധരിച്ചാൽ കൂടുതൽ അവസരം കിട്ടുമെന്നാണ് പലരുടെയും ധാരണ' ; നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് എസ് പി ബാലസുബ്രഹ്മണ്യം
Updated on: 
1 min read

ഹൈദരാബാദ് : പൊതുവേദിയിലെ നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് തെലുങ്ക് നടിമാർ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞു. പൊതുപരിപാടികൾക്കും മറ്റും പങ്കെടുക്കാനായി എത്തുമ്പോൾ ഇത്തരത്തിൽ വസ്ത്രം ധരിച്ചാൽ സംവിധായകരും നിർമാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലർക്കുമുണ്ട്.

സിനിമയിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ താരങ്ങൾ നിർബന്ധിതരാകുന്നുണ്ട്. അതുകൊണ്ടാകാം പൊതുപരിപാടികളിൽ പോലും ഇങ്ങനെ വസ്ത്രങ്ങൾ അണിഞ്ഞ് അവർ എത്തുന്നത്.  തെലുങ്ക് സംസ്കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടിമാരെ മാത്രമല്ല, സംവിധായകരെയും നിർമ്മാതാക്കളെയും എസ് പി ബാലസുബ്രഹ്മണ്യം വിമർശിച്ചു. സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് പലരുടെയും ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു എസ് പി ബാലസുബ്രഹാമണ്യത്തിന്റെ വിമർശനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER