'ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ'; മറുപടിയുമായി ഹരീഷ് കണാരന്‍

ഈ കമന്റിന് ഹരീഷ് കണാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍  ഏറ്റെടുക്കുന്നത്
'ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ'; മറുപടിയുമായി ഹരീഷ് കണാരന്‍
Updated on
1 min read


കൊച്ചി: വാലന്റൈന്‍സ് ഡേയില്‍ കുടുംബസമേതമുള്ള ചിത്രമാണ് ഹരീഷ് കണാരന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. 'കൂടുമ്പോള്‍ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം'...എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.  ഭാര്യ സന്ധ്യയെയും രണ്ട് മക്കളെയും ചിത്രത്തില്‍ കാണാം.

ചിത്രം കണ്ടപ്പോള്‍ 'ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ' എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ഈ കമന്റിന് ഹരീഷ് കണാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍  ഏറ്റെടുക്കുന്നത്.

'എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെ അല്ലെ'–ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി. ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നുമാണ് ആരാധകരുടെ വിശദീകരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com