മോഹൻലാൽ ആരാധകരുടെ ഔദ്യോഗിക സംഘടനായ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിൽ ഭിന്നത രൂക്ഷം. ഇതേത്തുടർന്ന് ഏതാനും പേർ സംഘടന വിട്ട് പുതിയ സംഘടനയ്ക്ക് രൂപം നൽകി. യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് വെൽഫെയർ ഓർഗനൈസേഷൻ (യു ആർ എം എഫ് ഡബ്ലിയു ഒ) എന്നാണ് പുതിയ സംഘടനയുടെ പേര്.
ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി വിമലിനോടൊപ്പമുള്ള ഏതാനും പേരുടെ 'ഉടായിപ്പ്' കണ്ടു മടുത്തതിനാലാണ് തങ്ങൾ അസോസിയേഷൻ വിട്ടു പോകുന്നതെന്ന് പുതിയ സംഘടനയിലെ ഭാരവാഹികൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എ.കെ.എം.എഫ്.സി.ഡബ്ള്യു.എയുടെ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായ സനോഫർ എന്നയാൾ പുതിയ സംഘടനയെ അപമാനിച്ചുവെന്നും മോഹൻലാൽ എന്ന മഹാനടനെ അധിക്ഷേപികുന്ന തരത്തിലാണ് സനോഫറിന്റെ വാക്കുകളെന്നും യു ആർ എം എഫ് ഡബ്ലിയു ഒ ഭാരവാഹികൾ ആരോപിക്കുന്നു.
സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
'AKMFCWA ജനറൽ സെക്രട്ടറി വിമലേട്ടൻ അറിയാൻ ഞങ്ങൾ എല്ലാ മര്യാദയും പാലിച്ചു ഞങ്ങളുടെ സംഘടന URMFWO വെൽഫയർ പ്രോഗ്രാം ആയി മുന്നോട്ടു പോകുകയാണ്... ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു പോയതിനാൽ ആണ് AKMFCWA എന്ന സംഘടനയിൽ നിന്നും ഞങ്ങൾ കുറച്ചു പേർ പുറത്തു പോയതും പുതിയ സംഘടന രൂപികരിച്ചു ലാലേട്ടന്റെ പേരിൽ ചാരിറ്റി ചെയ്തു മാന്യമായി പോകുന്നതും... ചേട്ടാ കഴിഞ്ഞ 2ദിവസമായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സനോഫർ URMFWO എന്ന സംഘടനയെ അധിക്ഷേപിച്ചും അപമാനിച്ചും പോസ്റ്റ് ഇട്ടു...അതിന്റെ കമന്റ്സ് എല്ലാം സംഘടന വിരുദ്ധ പ്രവർത്തനവും അതിലുപരി ലാലേട്ടൻ എന്ന മഹാനടനെ അധിക്ഷേപിക്കുന്നതും ആണ്.. AKMFCWA എന്ന സംഘടനെയെ വീണ്ടും തകർക്കാൻ നിങ്ങളുടെ ഇടയിൽ ഉള്ള ആളുകൾ തന്നെ ധാരാളം ഉണ്ട്... ചേട്ടനോടുള്ള എല്ലാ ബഹുമാനത്തിന്റെ പുറത്തു പറയുന്നു ദയവായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റിയെയും അവർക്കു Script തയ്യാറാക്കി ഒന്നും അറിയാത്തവരെ പോലെ നിൽക്കുന്നവരെയും കണ്ടെത്തി നിലയ്ക്ക് നിർത്തുക...
ഞങ്ങൾ Akmfcwa എന്ന സംഘടനയ്ക്ക് എതിരല്ല.നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും നിങ്ങടെ സംഘടനയുടെ ലക്ഷ്യങ്ങളും ആയി ഒത്തു പോകുന്നതല്ല .
അതുകൊണ്ട് URMFWO എന്ന സംഘടനയ്ക്ക് തടസമായി വരരുത്.വന്നാൽ ഞങ്ങളും പ്രതികരിക്കും .ഞങ്ങൾക്ക് ഞങ്ങളുടെ വഴി നിങ്ങൾക്ക് നിങ്ങളുടേതും.ലക്ഷ്യങ്ങളും മാർഗങ്ങളും സ്വപ്നങ്ങളും മറ്റൊന്ന് ആണെങ്കിലും ഞങ്ങളും സ്നേഹിക്കുന്നത് ലാലേട്ടനെ ആണെന്ന് വിമലേട്ടൻ നിങ്ങളുടെ സംഘടനയ്ക്കു മനസിലാക്കി കൊടുക്കണം...'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates