ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്ലൈക്കെന്ന് ആലിയ; ട്രോൾ പങ്കുവെച്ച് ഒമർ ലുലു

സഡക്ക് 2വിന്റെയും ഫ്രീക്ക് പെണ്ണിന്റെയും വിഡിയോയ്ക്ക് ലഭിച്ച ഡിസ്‌ലൈക്കുകൾ കാണിക്കുന്ന ട്രോൾ ചിത്രമാണ് ഒമർ ലുലു തന്റെ പേജിലൂടെ പങ്കുവച്ചത്
ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്ലൈക്കെന്ന് ആലിയ; ട്രോൾ പങ്കുവെച്ച് ഒമർ ലുലു
Updated on: 
1 min read

ആലിയ ഭട്ടിനോടും മഹേഷ് ഭട്ടിനോടുമുള്ള ദേഷ്യത്തിൽ സഡക് 2 ട്രെയിലറിനെതിരെ ഡിസലൈക്ക് കാമ്പെയിൻ ശക്തമാവുകയാണ്. ഡിസ്ലൈക്കിന്റെ എണ്ണത്തിലൂടെ റെക്കോഡ് ഇട്ടിരിക്കുകയാണ് ട്രെയിലർ. ഇതിനോടകം 56 ലക്ഷം ഡിസ്ലൈക്കുകൾ ട്രെയിലറിന് ലഭിച്ചു. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു ട്രോളാണ്. ഒമർ ലുലുവിന്റെ അഡാർ ലവ് സ്റ്റോറിയിലെ ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് ലഭിച്ച ഡിസ് ലൈക്കുമായി സഡക് 2 നെ ചേർത്താണ് ട്രോൾ.

സഡക്ക് 2വിന്റെയും ഫ്രീക്ക് പെണ്ണിന്റെയും വിഡിയോയ്ക്ക് ലഭിച്ച ഡിസ്‌ലൈക്കുകൾ കാണിക്കുന്ന ട്രോൾ ചിത്രമാണ് ഒമർ ലുലു തന്റെ പേജിലൂടെ പങ്കുവച്ചത്. പട്ടണത്തിൽ പ്ര‌വേശം എന്ന ചിത്രത്തിലെ ശ്രീനിവാസനും തിലകനും ഒന്നിച്ചു കോമഡി രം​ഗം ഉപയോ​ഗിച്ചാണ് ട്രോൾ. ചേട്ടാ ഇപ്പോഴാണ് ശ്രദ്ധിച്ചത്, ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്ലൈക്കാണല്ലോ എന്നാണ് ആലിയയുടെ ഡയലോ​ഗ്. ഈ ട്രോൾ പൊളി സാനം എന്ന അടിക്കുറിപ്പിലാണ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡങ്ങിൽ വന്നെങ്കിലും ഇതിന് ശക്തമായ ഡിസ്ലൈക്കാണ് നേരിട്ടത്. ചിത്രത്തിലെ നായിക പ്രിയ വാര്യരോടുള്ള അതൃപ്തിയിലാണ് ​ഗാനം രൂക്ഷ ആക്രമണത്തിന് ഇരയായത്. പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കരുതെന്നും പ്രിയ മാത്രമല്ല വേറെയും പുതുമുഖ താരങ്ങൾ ഉള്ള ചിത്രമാണിതെന്നും അന്ന് ഒമർ ലുലു പ്രതികരിച്ചിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതവും ചർച്ചയായിരിക്കുന്ന വേളയിലാണ് സഡക് 2 നെതിരേ, ഡിസ് ലൈക്ക് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER