ജയസൂര്യയുടെ സൂഫിയും സുജാതയും, കീർത്തിയുടെ പെൻ​ഗ്വിൻ; 7 സൂപ്പർതാര ചിത്രങ്ങൾ നിങ്ങൾക്ക് ഓൺലൈനിൽ കാണാം

മലയാളസിനിമ മേഖലയിൽ ആദ്യമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രമാകാൻ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം
ജയസൂര്യയുടെ സൂഫിയും സുജാതയും, കീർത്തിയുടെ പെൻ​ഗ്വിൻ; 7 സൂപ്പർതാര ചിത്രങ്ങൾ നിങ്ങൾക്ക് ഓൺലൈനിൽ കാണാം
Updated on
1 min read


ലോക്ക്ഡൗണിനെ തുടർന്ന് കൂടുതൽ ചിത്രങ്ങൾ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചു. സൂപ്പർതാരങ്ങളുടെ ഏഴ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് ജയസൂര്യയുടെ സൂഫിയും സുജാതയും ഉൾപ്പടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽനിന്നുള്ളതാണ് ചിത്രങ്ങൾ. 

മലയാളസിനിമ മേഖലയിൽ ആദ്യമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രമാകാൻ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം. ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വിജയ് ബാബുവാണ് നിർമാണം.

കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന പെന്‍ഗ്വിന്‍ ജൂണ്‍ 19നാണ് റിലീസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കാര്‍ത്ത് സുബ്ബരാജാണ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷയിലാണ് ചിത്രമെത്തുന്നത്.

ഹിന്ദിയിൽ നിന്ന് രണ്ട് സൂപ്പർതാര ചിത്രങ്ങളാണ് പ്രൈമിൽ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും. സൂപ്പർതാരം അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുരാനയും പ്രധാന വേഷത്തിൽ എത്തുന്ന ​ഗുലാബോ സിതാബോ ജൂൺ 12 നാണ് റിലീസ് ചെയ്യുന്നത്. കൂടാതെ വിദ്യാ ബാലന്റെ ശകുന്തള ദേവിയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 

ഓൺലൈൻ റിലീസിന്റെ പേരിൽ വലിയ വിവാദങ്ങൾക്ക് കാരണമായ ജ്യോതികയുടെ പൊൻമകൾ വന്താൽ മെയ് 29 നാണ് എത്തുന്നത്. കന്നട സിനിമയായ ലോ ജൂൺ 29 നും ഫ്രഞ്ച് ബിരിയാണി ജൂലൈ 24 നും ആമസോൺ പ്രൈമിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com