ജാക്കിനെ മരിക്കാന്‍ വിട്ടത് എന്തിനാണ്? അവസാനം ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി ജയിംസ് കാമറൂണ്‍

ജാക്കിനെ മരിക്കാന്‍ വിട്ടത് എന്തിനാണ്? അവസാനം ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി ജയിംസ് കാമറൂണ്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ജാക്കിന്റെ മരിക്കാന്‍ വിധിച്ചതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍
Published on

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ടൈറ്റാനിക് എന്ന ചിത്രം നല്‍കിയ അത്ര വേദന മറ്റൊരു സിനിമയും ലോകത്തിന് നല്‍കിയിട്ടില്ല. അതിനാലാകാം ജാക്കിനെ കൊന്ന ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ ആരാധകര്‍ കടുത്ത അമര്‍ഷത്തിലാണ്. റോസ് കിടന്ന ഡോറില്‍ ജാക്കിനും കിടക്കാന്‍ സാധിക്കുമായിരുന്നിട്ടും എന്തുകൊണ്ടാണ് അവനെ മരിക്കാന്‍ വിട്ടത് എന്നാണ് ആരാധകരുടെ ചോദ്യം. 

വര്‍ഷങ്ങള്‍ക്ക് ശേഷം ജാക്കിന്റെ മരിക്കാന്‍ വിധിച്ചതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍.  ആരാധകര്‍ക്കുള്ള അദ്ദേഹത്തിന്റെ ഉത്തരം തികച്ചും കലാപരമാണ്. ജാക്ക് ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ അവസാനം നിരര്‍ത്ഥകമായി പോകുമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പിരിയലിനേക്കുറിച്ചുമാണ്. അതിനാല്‍ ജാക്ക് മരിക്കേണ്ടവനാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

ഇത് ഒരു കലാപരമായ തീരുമാനമാണ്. 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല. ജാക്കിനെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് അതിനാലാണ് അവന്റെ മരണം കാഴ്ചക്കാരെ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ല കലാപരമായ കാരണങ്ങള്‍കൊണ്ടാണ് ജാക്കിന്റെ മരണം സംഭവിച്ചതെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com