ജാക്വിലിന്‍ പറയുന്നു ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടുമാണ് എന്റെ ഹീറോസ് 

ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ ശരീരസംരക്ഷണം അനിവാര്യമാണെന്നും ശരീരം സംരക്ഷിക്കാനുള്ള സമ്മര്‍ദ്ദത്തേപോലും താന്‍ പലപ്പോഴും ആസ്വദിക്കാറുണ്ടെന്നും നടി പറഞ്ഞു
ജാക്വിലിന്‍ പറയുന്നു ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടുമാണ് എന്റെ ഹീറോസ് 
Updated on
1 min read

ബോളിവുഡിലെ ' ഫിറ്റസ്റ്റ് ആക്ടര്‍' ആരെന്ന ചോദ്യത്തിന് പലരും പല പേരുകളാണ് പറയുന്നത്. എന്നാല്‍ ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ബോളിവുഡ് നടി ജാക്വിലിന്‍ ഫര്‍ണാണ്ടസിന്റെ അഭിപ്രായത്തില്‍ ശരീര സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് നടന്‍മാര്‍ സല്‍മാന്‍ ഖാനും ടൈഗര്‍ ഷിരോഫുമാണ്. ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസിക് 57എന്ന വര്‍ക്ക് ഔട്ട് സ്റ്റുഡിയോ മുംബൈയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ജാക്വിലിന്‍ സല്‍മാന്റെയും ടൈഗര്‍ ഷിരോഫിന്റെയും ഫിറ്റ്‌നെസ്സിനെ പ്രശംസിച്ചത്. 

ബോളിവുഡില്‍ ശരീരസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന നടിമാരില്‍ ഒരാളാണ് ജാക്വിലിന്‍. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ ശരീരസംരക്ഷണം അനിവാര്യമാണെന്നും ശരീരം സംരക്ഷിക്കാനുള്ള സമ്മര്‍ദ്ദത്തേപോലും താന്‍ പലപ്പോഴും ആസ്വദിക്കാറുണ്ടെന്നും നടി പറഞ്ഞു. ഫിറ്റ് ആയി ശരീരം കാത്തുസൂക്ഷിക്കുന്നത് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും ജാക്വിലിന്‍ പറയുന്നു. 

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3യുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ജാക്വിലിന്‍ ഇപ്പോള്‍. സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ എന്നിവര്‍ അഭിനയിക്കുന്ന റേസ് 3 ഈദിനോട് അനുബന്ധിച്ചായിരിക്കും റിലീസിനെത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com