ജാതി പരാമര്‍ശം: സല്‍മാന്‍ ഖാനെതിരെയുള്ള കേസുകളില്‍ തുടര്‍നടപടികള്‍ വിലക്കി

ജാതീയ പരാമര്‍ശ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ തുടര്‍നടപടികള്‍ സുപ്രീംകോടതി താല്‍കാലികമായി വിലക്കി.
ജാതി പരാമര്‍ശം: സല്‍മാന്‍ ഖാനെതിരെയുള്ള കേസുകളില്‍ തുടര്‍നടപടികള്‍ വിലക്കി
Updated on
1 min read

ന്യൂഡല്‍ഹി: ജാതീയ പരാമര്‍ശ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ തുടര്‍നടപടികള്‍ സുപ്രീംകോടതി താല്‍കാലികമായി വിലക്കി. വാല്‍മീകി സമാജിനെ നിന്ദിക്കുന്ന തരത്തില്‍ ജാതി പരാമര്‍ശം നടത്തിയെന്ന പരാതിയിലായിരുന്നു സല്‍മാനെതിരെ കേസെടുത്തത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഇതേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഈ കേസുകളുടെ വിചാരണയാണ് കോടതി ഇപ്പോള്‍ മരവിപ്പിച്ചത്.  

'ടൈഗര്‍ സിന്ദാ ഹേ, എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റിയാലിറ്റി ഡാന്‍സ് ഷോക്കിടെ സല്‍മാന്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 
നൃത്തത്തിലുള്ള തന്റെ കഴിവിനെ കുറിച്ച് പറയുന്നതിനിടെ 'ഭാംങ്കി' എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. 

താരത്തിന്റെ പരാമര്‍ശത്തിനെതിരെ സഫായ് കര്‍മചാരി കമീഷന്‍ മുന്‍ ചെയര്‍മാന്‍ ഹര്‍ണം സിങ് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടി പൊലീസ് സല്‍മാന് നോട്ടീസ് അയച്ചിരുന്നു. 'ഭംങ്കി' എന്ന പ്രയോഗം ലോകത്തിലെ വാല്‍മീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ഹര്‍ണം സിങ് ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com