ജാന്‍വിയുടെ പേര് പച്ചകുത്തി ആരാധിക; അമ്പരന്ന് താരം, വൈറലായി വിഡിയോ 

കഴുത്തിന് പിറകിലായി ജെ കെ എന്ന് പച്ചകുത്തിയിരിക്കുന്നത് കണ്ടതും അമ്പരക്കുകയായിരുന്നു താരം
 ജാന്‍വിയുടെ പേര് പച്ചകുത്തി ആരാധിക; അമ്പരന്ന് താരം, വൈറലായി വിഡിയോ 
Updated on
1 min read

സിനിമാതാരങ്ങളോടുള്ള ആരാധനകാരണം അവരുടെ പേരുകള്‍ പച്ചകുത്തുന്നവര്‍ നിരവധിയാണ്.  എന്നാല്‍ ആകെ ഒരു ചിത്രം മാത്രം റിലീസായിരിക്കെ ഇത്തരത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍ ഏതൊരു താരത്തെയും അമ്പരപ്പിക്കും. സമാന അവസ്ഥയാണ് നടി ജാന്‍വി കപൂറിന്റേതും.

ബോളിവുഡില്‍ ഒറ്റ ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളതെങ്കിലും ഇതിനോടകം നിരവധി ആരാധകരാണ് ജാന്‍വിക്കുള്ളത്. അക്കൂട്ടത്തിലൊരാളാണ് ജാന്‍വിയുടെ പേര് ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത്.

ജിം വര്‍ക്കൗട്ടിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഒരു പെണ്‍കുട്ടി ജാന്‍വിയെ സമീപിച്ചത്. ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ് ടാറ്റുവിനെക്കുറിച്ച് ജാന്‍വിയോട് പറഞ്ഞത്. കഴുത്തിന് പിറകിലായി ജെ കെ എന്ന് പച്ചകുത്തിയിരിക്കുന്നത് കണ്ടതും അമ്പരക്കുകയായിരുന്നു താരം. താന്‍ ജാന്‍വിയുടെ വലിയ ആരാധികയാണെന്ന് പെണ്‍കുട്ടി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com