ജാസ്മിന്‍ ഷായ്ക്ക് എന്റെ പേര് കൂടി ഐഡി കാര്‍ഡില്‍ വേണം, ഇലക്ഷന്‍ കമ്മീഷന്‍ സഹായിക്കുമോ? ചോദ്യവുമായി പത്മപ്രിയ 

ഭര്‍ത്താവിന്റെ ഐഡി കാര്‍ഡില്‍ തന്റെ പേര് കൂടി വേണമെന്ന്‌ ഇലക്ഷന്‍ കമ്മീഷനോട് നടി പത്മപ്രിയയുടെ അഭ്യര്‍ത്ഥന 
ജാസ്മിന്‍ ഷായ്ക്ക് എന്റെ പേര് കൂടി ഐഡി കാര്‍ഡില്‍ വേണം, ഇലക്ഷന്‍ കമ്മീഷന്‍ സഹായിക്കുമോ? ചോദ്യവുമായി പത്മപ്രിയ 
Updated on
1 min read

സിനിമയിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെതന്നെ ജീവിതത്തില്‍ വ്യക്തമായ നിലപാടുകളുള്ള നടിയാണ് പത്മപ്രിയ. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി ശക്തമായി മുന്നോട്ടുവന്ന പത്മപ്രിയ വനിതാ സംഘടനയായ സുമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തകരില്‍ ഒരാളാണ്. എന്നാല്‍ കഴിഞ്ഞ ദിവസം താരം കുറിച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

തന്റെയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും ഇലക്ഷന്‍ ഐഡി കാര്‍ഡുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ട്വീറ്റ്. സ്ത്രീകളുടെ ഐഡി കാര്‍ഡുകളില്‍ ബര്‍ത്താവിന്റെ പേര് ചേര്‍ക്കുകയും എന്നാല്‍ ഭര്‍ത്താവിന്റേതില്‍ ഭാര്യയുടെ പേര് ഇല്ലാത്തതും ചൂണ്ടിക്കാട്ടുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. 

' എന്റെ വോട്ടര്‍ ഐഡിയിലേതുപോലെ ഭർത്താവ് ജാസ്മിന്‍ ഷായ്ക്ക് എന്റെ പേര് അദ്ദേഹത്തിന്റെ ഐഡിയില്‍ വേണം. ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ ഇത്ര പുരുഷകേന്ദ്രീകൃതമാക്കേണ്ട. അപ്പോള്‍ എന്റെ ഭര്‍ത്താവിന് കുറച്ചുകൂടെ തുല്യത അനുഭവപ്പെടും', പത്മപ്രിയ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com